---
title: "വാണിമേലിൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചു."
english_title: "Banned plastic caught on vanimel."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117661/banned-plastic-caught-on-vanimel"
published_at: "2023-05-28T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472f9ca19254_plastic.jpg"
keywords: []
---

# വാണിമേലിൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചു.

> **Lead Summary:** **വാണിമേൽ :[ **വാണിമേൽ പഞ്ചായത്തിലെ കടകളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ വിഭാഗം 104 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഇന്നലെ വാണിമേൽ പഞ്ചായത്തിൽ 10 വ്യാപാര സ്ഥാപനങ്ങളിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കണ്ടെടുത്തത്. ഇവരിൽ നിന്ന് 35500 രൂപ പിഴ ഈടാക്കാൻ പഞ്ചായത്ത് സെക്രെട്ടറിക്ക് നിർദ്ദേശം നൽകി.

## Article Content

**വാണിമേൽ :[ **വാണിമേൽ പഞ്ചായത്തിലെ കടകളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ വിഭാഗം 104 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഇന്നലെ വാണിമേൽ പഞ്ചായത്തിൽ 10 വ്യാപാര സ്ഥാപനങ്ങളിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കണ്ടെടുത്തത്. ഇവരിൽ നിന്ന് 35500 രൂപ പിഴ ഈടാക്കാൻ പഞ്ചായത്ത് സെക്രെട്ടറിക്ക് നിർദ്ദേശം നൽകി.

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുക, പ്ലാസ്റ്റിക് കത്തിക്കുക. തുടങ്ങിയ നിയമ ലംഘനങ്ങളും അധികൃതർ പരിശോധനയിൽ കണ്ടെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശശിധരൻ നെല്ലോളി , കെ പി രാധാകൃഷ്ണൻ, കെ കെ ശ്രീജിത്ത്, ബി എസ് വിപിൻ ലാൽ, സിജു പീറ്റർ, സുനിൽ ജെഫ്രി , എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117661/banned-plastic-caught-on-vanimel)