---
title: "എസ്.വൈ.എസ് സഹവാസം ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "SYS  Organized sahavasam Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11779/sys-organized-sahavasam-camp"
published_at: "2021-11-20T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61989bb52d599_sys camp.jpg"
keywords: []
---

# എസ്.വൈ.എസ് സഹവാസം ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** കുമ്മങ്കോട് സാന്ത്വന കേന്ദ്രത്തിൽ നടന്ന എസ് വൈ എസ് നാദാപുരം സർക്കിൾ സഹവാസം ക്യാമ്പ് സോൺ സെക്രട്ടറി റിയാസ് കക്കംവെള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** കുമ്മങ്കോട് സാന്ത്വന കേന്ദ്രത്തിൽ നടന്ന എസ് വൈ എസ് നാദാപുരം സർക്കിൾ സഹവാസം ക്യാമ്പ് സോൺ സെക്രട്ടറി റിയാസ് കക്കംവെള്ളി ഉദ്ഘാടനം ചെയ്തു.

ആത്മീയ രംഗത്തെ ചൂഷണങ്ങളെ സംബന്ധിച്ചും ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും പ്രൗഢമായ ക്ലാസിന് ബഷീർ അബ്ദുറഹ്മാൻ അസ്ഹരി പേരോട് നേതൃത്വം നൽകി.

ഹാഷിം അഹ്സനി കല്ലാച്ചിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയിൽ വിവിധ സെക്ഷനുകൾക്ക് യൂസുഫ് സഖാഫി വിലാതപുരം, അസൈനാർ മദനി പുതുക്കയം, റഫീഖ് മുസ്ല്യാർ കരുകുളം, അബ്ദുറഹ്മാൻ സഖാഫി ചിയ്യൂർ നേതൃത്വം നൽകി. ഖലീൽ കക്കംവെള്ളി സ്വാഗതവും ശുഐബ് വിലാതപുരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11779/sys-organized-sahavasam-camp)