---
title: "സമദ് നരിപ്പറ്റയ്ക്ക് ഐഎൻഎൽ സ്വീകരണം നൽകി"
english_title: "Samad Naripetta was welcomed by INL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117791/samad-naripetta-was-welcomed-by-inl"
published_at: "2023-05-28T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64738b27c0a96_samad_.jpg"
keywords: []
---

# സമദ് നരിപ്പറ്റയ്ക്ക് ഐഎൻഎൽ സ്വീകരണം നൽകി

> **Lead Summary:** **നാദാപുരം:** **[** ഇന്ത്യൻ നാഷണൽ ലീഗിൽ ചേർന്ന സമദ് നരിപ്പറ്റയ്ക്ക് ഐഎൻഎൽ നാദാപുരം മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. ഐഎൻഎല്ലിൽ ചേർന്ന പ്രവർത്തകർക്ക് മെമ്പർ ഷിപ്പ് സംസ്ഥാന പ്രസിഡണ്ട് അഹ്മദ് സാഹിബ് അഹ്മദ് ദേവർകോവിൽ വിതരണം ചെയ്തു.

## Article Content

**നാദാപുരം:** **[** ഇന്ത്യൻ നാഷണൽ ലീഗിൽ ചേർന്ന സമദ് നരിപ്പറ്റയ്ക്ക് ഐഎൻഎൽ നാദാപുരം മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. ഐഎൻഎല്ലിൽ ചേർന്ന പ്രവർത്തകർക്ക് മെമ്പർ ഷിപ്പ് സംസ്ഥാന പ്രസിഡണ്ട് അഹ്മദ് സാഹിബ് അഹ്മദ് ദേവർകോവിൽ വിതരണം ചെയ്തു.

നാദാപുരത്ത് നടന്ന ചടങ്ങിൽ നാദാപുരം മണ്ഡലം പ്രസിഡൻ്റ് ലത്തീഫ്.കെ.ജി അധ്യക്ഷനായി. ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് സി.എച്ച്.ഹമീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. താനാരി കുഞ്ഞമ്മദ്, ഇബ്രാഹീം ഹാജി, രവീന്ദ്രൻ നരിപ്പറ്റ, ഇബ്രാഹീം നരിപ്പറ്റ, അഹ്മദ് കോടങ്കോട്ട് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി റഫീഖ്.കെ സ്വാഗതവും നാസർ ചിയ്യൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117791/samad-naripetta-was-welcomed-by-inl)