---
title: "തോട് സഭ; നാദാപുരത്തിന് നവ്യാനുഭവമായി"
english_title: "Thot Church; A new experience for Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117870/thot-church-a-new-experience-for-nadapuram"
published_at: "2023-05-29T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64743c69d88eb_thodu_sabha.jpg"
keywords: []
---

# തോട് സഭ; നാദാപുരത്തിന് നവ്യാനുഭവമായി

> **Lead Summary:** **നാദാപുരം**[:]**[**[ ']നാടിനൊപ്പം നേരിനായ്' എന്ന ശീർഷകത്തിൽ നാദാപുരത്ത് തോട് സഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിലാണ് തോട് സഭ സംഘടിപ്പിച്ചത്.കല്ലാച്ചി മുതൽ ചേറ്റുവെട്ടി വരേയുള്ള തോടരികിലും ആണിയുടെ അടുത്ത് താമസിക്കുന്നവരും സഭയിൽ പങ്കാളികളായി.

## Article Content

**നാദാപുരം**[:]**[**[ ']നാടിനൊപ്പം നേരിനായ്' എന്ന ശീർഷകത്തിൽ നാദാപുരത്ത് തോട് സഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിലാണ് തോട് സഭ സംഘടിപ്പിച്ചത്.കല്ലാച്ചി മുതൽ ചേറ്റുവെട്ടി വരേയുള്ള തോടരികിലും ആണിയുടെ അടുത്ത് താമസിക്കുന്നവരും സഭയിൽ പങ്കാളികളായി.

തുടർന്ന്, ഒരു മാലിന്യവും തോട്ടിൽ വലിച്ചെറിയില്ലെന്നും, വലിച്ചെറിയാൻ ആരേയും സമ്മതിക്കില്ലെന്നുമുള്ള ദൃഢ പ്രതിജ്ഞ എടുത്തു. അതോടൊപ്പം പോസ്റ്റർ ഡിസ്പ്ലേ നടത്തുകയും, വിശാലമായ കമ്മിറ്റി ഉണ്ടാക്കി തോട് സംരക്ഷിക്കുവാൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചർച്ച ചെയ്ത തീരുമാനിക്കുകയും ചെയ്തു .

കോമത്ത് ഹാരിസിന്റെ വിട്ട് പരിസരത്ത് വെച്ച് നടന്ന പരിപാടി ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ജനീദാ ഫിർദൗസ് ഉദ്ഘാടനം ചെയ്തു. കോമത്ത് ഫൈസൽ, ജാസിം വലിയാണ്ടി, അബ്ദുള്ള നടുക്കണ്ടി, നംഷി പുത്തൻപുരയിൽ, ആശാ വർക്കർ രജീഷ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117870/thot-church-a-new-experience-for-nadapuram)