---
title: "വിരുന്നൊരുക്കി വിസ്മയം ; അക്ഷരമുറ്റത്ത് അധ്യാപകനൊരുക്കിയത് വർണ്ണ കാഴ്ച്ച"
english_title: "Prepare a feast and marvel; A color view prepared by the teacher in the alphabet yard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117890/prepare-a-feast-and-marvel-a-color-view-prepared-by-the-teacher-in-the-alphabet-yard"
published_at: "2023-05-29T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64744715da082_school_pic.jpg"
keywords: []
---

# വിരുന്നൊരുക്കി വിസ്മയം ; അക്ഷരമുറ്റത്ത് അധ്യാപകനൊരുക്കിയത് വർണ്ണ കാഴ്ച്ച

> **Lead Summary:** **നാദാപുരം** : **[ **പുത്തനുടുപ്പും പുസ്തകങ്ങളമായി കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ അക്ഷരമുറ്റത്ത് അധ്യാപകനൊരുക്കിയത് വർണ്ണ കാഴ്ച്ച. ശിൽപ ചാരുതയാൽ അലംകൃതമായ നിർമ്മിതികൾ കൊണ്ട് മനോഹരമായിരിക്കുയാണ് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസ്.

## Article Content

**നാദാപുരം** : **[ **പുത്തനുടുപ്പും പുസ്തകങ്ങളമായി കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ അക്ഷരമുറ്റത്ത് അധ്യാപകനൊരുക്കിയത് വർണ്ണ കാഴ്ച്ച. ശിൽപ ചാരുതയാൽ അലംകൃതമായ നിർമ്മിതികൾ കൊണ്ട് മനോഹരമായിരിക്കുയാണ് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസ്.

അവധിക്കാലത്തിന്റെ ആലസ്യം വെടിഞ്ഞ് വിദ്യാലയ മുറ്റത്തെത്തുന്ന ബാല്യ കൗമാരങ്ങളെ വരവേൽക്കാൻ ക്രിതൃമ വെള്ളച്ചാട്ടo, മരക്കുറ്റി പോലെ മാറ്റിയ കിണർമറ, ശിലാ ശിഖരങ്ങൾ നിറഞ്ഞ ഇരിപ്പിടം തുടങ്ങിയവയാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. സ്കൂളിലെ അധ്യാപകനും പ്രശസ്ത ചിത്രകാരനുമായ സത്യൻ നീലിമയുടെ നേതൃത്തത്തിലാണ് വ്യത്യസ്തമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

സ്വന്തം വിദ്യാലയത്തിൽ രണ്ട് ലക്ഷത്തോളം രൂപ സ്വയം ഏറ്റടുത്താണ് ഇതിൻ്റെ നിർമ്മാണം തുടങ്ങിയത്. സിമൻ്റ്, പൂഴി, മെറ്റൽ, കമ്പി, കല്ല് എന്നിവ ഉപയോഗിച്ച്‌ വേനലവധിക്കാലത്ത് ഒന്നര മാസത്തോളമാണ് ഇതിന് സമയമെടുത്തത് . സ്കൂളിന്റെ ഉച്ച ഭക്ഷണ ഹാളിന്റെ ചുമരുകൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്ന പ്രവൃത്തികൾ നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117890/prepare-a-feast-and-marvel-a-color-view-prepared-by-the-teacher-in-the-alphabet-yard)