---
title: "നാദാപുരം താലൂക്ക് ആശുപത്രിൽ വനിതാ ഡോക്ടർക്ക് നേരെ ഭീഷണി"
english_title: "Nadapuram taluk hospital woman doctor threatened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117900/nadapuram-taluk-hospital-woman-doctor-threatened"
published_at: "2023-05-29T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64745107c30ff_nadapuram_thalukk_hospital.jpg"
keywords: []
---

# നാദാപുരം താലൂക്ക് ആശുപത്രിൽ വനിതാ ഡോക്ടർക്ക് നേരെ ഭീഷണി

> **Lead Summary:** **നാദാപുരം : [ **നാദാപുരം താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ഭീഷണി. ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു സംഭവം . രോഗിക്കൊപ്പം എത്തിയ ആൾ ആണ് ഭീഷണിപ്പെടുത്തിയത് .രോഗിയെ അഡ്മിറ്റ് ചെയ്യണം എന്ന ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിൽ അടിപിടി കേസുമായി ബന്ധപ്പെട്ട് പരിക്കേറ്റവർ ചികിത്സ തേടിയിരുന്നു.

## Article Content

**നാദാപുരം : [ **നാദാപുരം താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ഭീഷണി. ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു സംഭവം . രോഗിക്കൊപ്പം എത്തിയ ആൾ ആണ് ഭീഷണിപ്പെടുത്തിയത് .രോഗിയെ അഡ്മിറ്റ് ചെയ്യണം എന്ന ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിൽ അടിപിടി കേസുമായി ബന്ധപ്പെട്ട് പരിക്കേറ്റവർ ചികിത്സ തേടിയിരുന്നു.

എന്നാൽ ചികിത്സിച്ച ഡോക്ടർ കാര്യമായ കുഴപ്പം ഒന്നും ഇല്ലെന്നും അതിനാൽ അഡ്മിറ്റ് ചെയ്യണ്ട ആവശ്യമില്ലെന്നും വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു . ഇതിനെ തുടർന്നാണ് രോഗിയുടെ ഒപ്പമുണ്ടായിരുന്ന ആൾ ഡോക്ടറെ അസഭ്യം പറയുകയും രോഗിയെ അഡ്മിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് .

സംഭവത്തിൽ ഡോക്ടർ ആശുപത്രി സുപ്രണ്ടിന് പരാതി നൽകി. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നാദാപുരം താലൂക്ക് ആശുപത്രി ഡോക്ടർസും ആശുപത്രി ജീവനക്കാരും രംഗത്ത് വന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117900/nadapuram-taluk-hospital-woman-doctor-threatened)