---
title: "ഓത്തിയിൽ  ഊരാക്കുരുക്ക്; കല്യാണമണ്ഡപത്തിന് മുന്നിൽ യാത്രക്കാർക്ക് ദുരിതം, പൊലീസ് ഇടപെട്ടു"
english_title: "Ura Kurukula in Othi; In front of the wedding hall, the passengers were distressed and the police intervened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117914/ura-kurukula-in-othi-in-front-of-the-wedding-hall-the-passengers-were-distressed-and-the-police-intervened-new"
published_at: "2023-05-29T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64745bfd317fc_road_1.jpg"
keywords: []
---

# ഓത്തിയിൽ  ഊരാക്കുരുക്ക്; കല്യാണമണ്ഡപത്തിന് മുന്നിൽ യാത്രക്കാർക്ക് ദുരിതം, പൊലീസ് ഇടപെട്ടു

> **Lead Summary:** **നാദാപുരം**:**[ **തലങ്ങും വിലങ്ങും പാർക്കിംഗ് റോഡിൽ ഗതാഗതക്കുരുക്കും. കല്ലാച്ചി-വളയം റോഡിലെ ഓത്തിയിൽ കൺവെൻഷൻ സെൻ്ററിൽ കല്ല്യാണമോ മറ്റ് പരിപാടികളോ നടക്കുമ്പോൾ നാട്ടുകാർ ദുരിതത്തിലാകുന്നത് പതിവാകുന്നു. ഇന്ന് രാവിലെ മുതൽ അനുഭവപ്പെട്ടത് മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക്.

## Article Content

**നാദാപുരം**:**[ **തലങ്ങും വിലങ്ങും പാർക്കിംഗ് റോഡിൽ ഗതാഗതക്കുരുക്കും. കല്ലാച്ചി-വളയം റോഡിലെ ഓത്തിയിൽ കൺവെൻഷൻ സെൻ്ററിൽ കല്ല്യാണമോ മറ്റ് പരിപാടികളോ നടക്കുമ്പോൾ നാട്ടുകാർ ദുരിതത്തിലാകുന്നത് പതിവാകുന്നു. ഇന്ന് രാവിലെ മുതൽ അനുഭവപ്പെട്ടത് മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക്.

ഒടുവിൽ പൊലീസ് എത്തിയാണ് കരുക്കഴിച്ചത്. സമീപത്തെ വീട്ടുകാരും ദുരിതത്തിലണ് .വീടുകളുടെ ഗേറ്റിന് മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത് പരിസരവാസികൾക്കും പ്രയാസമാകുന്നു. ഓത്തിയിൽ കൺവെൻഷൻ സെൻ്ററിനകത്ത് പാർക്കിംഗ് സൗകര്യം ഇല്ലാത്തതാണ് പ്രധാന പ്രശ്നം.

വാഹനങ്ങൾ റോഡിൽ നിർത്തിയാണ് വിരുന്നുകൾക്കെത്തുന്നവർ പോകുന്നത്.പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് കൺവെൻഷൻ റ്ററുകാർക്ക് പൊലീസ് താക്കീത് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117914/ura-kurukula-in-othi-in-front-of-the-wedding-hall-the-passengers-were-distressed-and-the-police-intervened-new)