---
title: "നാദാപുരം സമ്പൂർണ്ണ ശുചിത്വത്തിലേക്ക്; പഞ്ചായത്ത് ഓഫീസ് ശുചീകരണം നടത്തി"
english_title: "Nadapuram to complete cleanliness; The panchayat office was cleaned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117963/nadapuram-to-complete-cleanliness-the-panchayat-office-was-cleaned"
published_at: "2023-05-29T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64748e10932f2_sucheekaranam.jpg"
keywords: []
---

# നാദാപുരം സമ്പൂർണ്ണ ശുചിത്വത്തിലേക്ക്; പഞ്ചായത്ത് ഓഫീസ് ശുചീകരണം നടത്തി

> **Lead Summary:** **നാദാപുരം:[ ** ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വമുള്ള പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസും പരിസരവും ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ ഓഫീസ്‌ ജീവനക്കാരും ചേർന്ന് ശുചീകരിച്ചു.

## Article Content

**നാദാപുരം:[ ** ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വമുള്ള പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസും പരിസരവും ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ ഓഫീസ്‌ ജീവനക്കാരും ചേർന്ന് ശുചീകരിച്ചു.

ഓഫീസ് പരിസരവും ശുചീകരിച്ചതിന് പുറമേ ആവശ്യമില്ലാത്ത അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുകയും ചെയ്തു .പഞ്ചായത്ത് കോമ്പൗണ്ടിലുള്ള മുഴുവൻ പഴയ വസ്തുക്കളും നീക്കം ചെയ്തു .ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ജൂനിയർ സൂപ്രണ്ട് ബിന്ദു ജോസഫ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി റീജ ,സാക്ഷരത പ്രേരക് ഇ .പ്രവീൺകുമാർ ,കുടുംബശ്രീ അകൗണ്ടന്റ് കെ സിനിഷ എന്നിവർ ശുചികരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117963/nadapuram-to-complete-cleanliness-the-panchayat-office-was-cleaned)