---
title: "കർഷക സംഘം നാദാപുരം ഏരിയാ പ്രചാരണ ജാഥ ആരംഭിച്ചു"
english_title: "Farmers group started Nadapuram area campaign march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118024/farmers-group-started-nadapuram-area-campaign-march"
published_at: "2023-05-29T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474e1a131f8e_karshaka_samgham_.jpg"
keywords: []
---

# കർഷക സംഘം നാദാപുരം ഏരിയാ പ്രചാരണ ജാഥ ആരംഭിച്ചു

> **Lead Summary:** **വാണിമേൽ :** **[** നാളീകേരത്തിന്റെയും, റബറിന്റെയും വിലയിടിവ് തടയുക, കർഷകരെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം നടത്തുന്ന പ്രക്ഷോഭ കാമ്പയിനിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

## Article Content

**വാണിമേൽ :** **[** നാളീകേരത്തിന്റെയും, റബറിന്റെയും വിലയിടിവ് തടയുക, കർഷകരെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം നടത്തുന്ന പ്രക്ഷോഭ കാമ്പയിനിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

കർഷകസംഘം നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29, 30, 31 തിയ്യതികളിൽ നടക്കുന്ന വാഹന പ്രചരണ ജാഥ വിലങ്ങാട് നിന്നും ആരംഭിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ .പി ചന്ദ്രി ജാഥ ഉദ്ഘാടനം ചെയ്തു.

കെ.ടി ബാബു അദ്ധ്യക്ഷനായി, ജാഥാ ലീഡർ പി.കെ രവീന്ദ്രൻ, എം.എം അശോകൻ, സി.എച്ച് ബാലകൃഷ്ണൻ, എൻ.പി വാസു .എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.പി.രാജീവൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118024/farmers-group-started-nadapuram-area-campaign-march)