---
title: "വോൾഗ അനുമോദിച്ചു ; എസ്എസ്എൽ സി - പ്ലസ്ടു ഉന്നത വിജയികൾക്ക് അനുമോദനം "
english_title: "Volga approved; Congratulations to the SSLC – Plus Advanced toppers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118176/volga-approved-congratulations-to-the-sslc-plus-advanced-toppers"
published_at: "2023-05-30T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475da5f80c07_anumodhanam_pic_1.jpg"
keywords: []
---

# വോൾഗ അനുമോദിച്ചു ; എസ്എസ്എൽ സി - പ്ലസ്ടു ഉന്നത വിജയികൾക്ക് അനുമോദനം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **കോട്ടേമ്പ്രം വോൾഗകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി - പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [ **കോട്ടേമ്പ്രം വോൾഗകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി - പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

എസ്എസ്എൽസിയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ അനന്ത്കൃഷ്ണ എം, ഹസ്രീൻ ഹനീഫ്, തസ്ലീമ തസ്രീൻ എന്നിവർ ഉൾപ്പെടെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വരെയാണ് അനുമോദിച്ചത്.

ചടങ്ങിൽ വോൾഗ യുടെ നൃത്തപഠനക്ലാസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടികെഅരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ബിനീഷ് ഉപഹാരസമർപ്പണം നടത്തി.

നിജേഷ് കുന്നലോത്ത് അധ്യക്ഷനായി. സുരേഷ് ബാബു ടി,ഷാജി സി എം, രാജീവൻ ടി, ഷിജിൽ ബി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഹസ്‌റീൻ ഹനീഫ് സംസാരിച്ചു. രമേശൻകുന്നുമ്മൽ സ്വാഗതവും സുകുമാരൻ ഇ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118176/volga-approved-congratulations-to-the-sslc-plus-advanced-toppers)