---
title: "മുസ്‌ലിം യൂത്ത് ലീഗ് ' പർവ്വാസ്' ക്യാമ്പയിന് നാദാപുരത്ത് തുടക്കം"
english_title: "Muslim Youth League 'Parvas' camp started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118213/muslim-youth-league-parvas-camp-started-in-nadapuram"
published_at: "2023-05-30T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475fb5f68a5c_campign_.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് ' പർവ്വാസ്' ക്യാമ്പയിന് നാദാപുരത്ത് തുടക്കം

> **Lead Summary:** **നാദാപുരം : **രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി അഭിപ്രായപ്പെട്ടു. പാർലമെന്റിനെ പോലും വർഗീയ വത്ക്കരിക്കാനുള്ള വലിയ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. രാഷ്ട്രപതിയെ പോലും അവഗണിക്കാനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം : **രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി അഭിപ്രായപ്പെട്ടു. പാർലമെന്റിനെ പോലും വർഗീയ വത്ക്കരിക്കാനുള്ള വലിയ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. രാഷ്ട്രപതിയെ പോലും അവഗണിക്കാനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പർവ്വാസ് ക്യാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനം തെരുവമ്പറമ്പ് ശാഖയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ യൂനിറ്റുകളിലും സ്പഷ്യൽ കൺവെൻഷനുകൾ നടത്തും.

മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വർക്കിങ്ങ് പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. സി ഫാസിൽ,ഒ മുനീർ,ഇ കുഞ്ഞാലി, എൻ കെ ജമാൽ ഹാജി, സി പി അജ്മൽ,ജാഫർ ദാരിമി ഇരുന്നലാട്,എ കെ ശാക്കിർ, കെസി ശംസു പ്രസംഗിച്ചു. ഇ ഫാസിൽ (പ്രസിഡന്റ്) പികെ സജീർ(ജനറൽ സെക്രട്ടറി) എൻ കെ മാഹിർ(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118213/muslim-youth-league-parvas-camp-started-in-nadapuram)