---
title: "സമഗ്രം 02; ജാതിയേരികല്ലുമ്മൽ മുസ്ലിം ലീഗ്‌ രാഷ്ട്രീയ പഠനസംഗമം"
english_title: "Comprehensive 02; Jatiyerikallummal Muslim League Political Study Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11856/comprehensive-02-jatiyerikallummal-muslim-league-political-study-meeting"
published_at: "2021-11-20T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619907e1886b0_msf.jpg"
keywords: []
---

# സമഗ്രം 02; ജാതിയേരികല്ലുമ്മൽ മുസ്ലിം ലീഗ്‌ രാഷ്ട്രീയ പഠനസംഗമം

> **Lead Summary:** **നാദാപുരം : ** സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി ജാതിയേരികല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച സമഗ്രം 02 രാഷ്ട്രീയ പoനസംഗമം നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : ** സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി ജാതിയേരികല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച സമഗ്രം 02 രാഷ്ട്രീയ പoനസംഗമം നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു.

വാർഡ് ലീഗ് പ്രസിഡണ്ട് സമദ് ജാതിയേരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം ടി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസെടുത്തു.

അഹമ്മദ് കുറുവയിൽ, സി എച്ച് ഹമീദ് മാസ്റ്റർ, സി എച്ച് മുഹമ്മദ് ഹാജി, ടി കെ സൂപ്പി മാസ്റ്റർ, വി പി ഹമീദ്, പലാമ്പറ്റ കുഞ്ഞാലി ഹാജി, എസ് പി എം തങ്ങൾ, പി കെ അഹമ്മദ് ബാഖവി, വി പി അബൂബക്കർ ഹാജി, റഫീഖ് കല്ലിൽ,എം കെ തഹ്സീർ, എം കെ ഇബ്രാഹിംകുട്ടി, പൊയിൽ മൊയ്തു ഹാജി, സുലൈമാൻ പടിക്കലക്കണ്ടി, പോക്കർ ചിരിണ്ടചാലിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11856/comprehensive-02-jatiyerikallummal-muslim-league-political-study-meeting)