---
title: "ഭവനനിർമാണം, കൃഷിഭൂമി, ടോയ്‌ലറ്റ്; പട്ടികജാതി ദുർബല വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾക്ക് ഉടൻ അപേക്ഷിക്കുക "
english_title: "housing, farmland, toilet; Apply for benefits immediately for SC weaker sections "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11872/housing-farmland-toilet-apply-for-benefits-immediately-for-sc-weaker-sections"
published_at: "2021-11-20T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619921fbb1d7e_apply card.jpg"
keywords: []
---

# ഭവനനിർമാണം, കൃഷിഭൂമി, ടോയ്‌ലറ്റ്; പട്ടികജാതി ദുർബല വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾക്ക് ഉടൻ അപേക്ഷിക്കുക 

> **Lead Summary:** **നാദാപുരം: **കുന്നുമ്മൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുളള കുറ്റ്യാടി, വേളം, കുന്നുമ്മൽ, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, നരിപ്പറ്റ, തൂണേരി, ചെക്യാട്, വാണിമേൽ, നാദാപുരം, വളയം, പുറമേരി, എടച്ചേരി ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി ദുർബല വിഭാഗക്കാർക്ക് ഭവനനിർമാണം, കൃഷിഭൂമി, ടോയ്‌ലറ്റ് പദ്ധതികൾക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം: **കുന്നുമ്മൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുളള കുറ്റ്യാടി, വേളം, കുന്നുമ്മൽ, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, നരിപ്പറ്റ, തൂണേരി, ചെക്യാട്, വാണിമേൽ, നാദാപുരം, വളയം, പുറമേരി, എടച്ചേരി ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി ദുർബല വിഭാഗക്കാർക്ക് ഭവനനിർമാണം, കൃഷിഭൂമി, ടോയ്‌ലറ്റ് പദ്ധതികൾക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പദ്ധതികളുടെ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, നിശ്ചിത മാതൃകയിലുളള അപേക്ഷ എന്നിവ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് 5 മണിക്കകം കുന്നുമ്മൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ 8547630150.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11872/housing-farmland-toilet-apply-for-benefits-immediately-for-sc-weaker-sections)