---
title: "ബിനുവിൻ്റെ സ്മരണ; സിപിഐ എമ്മിൻ്റെ കരുത്ത് കാട്ടി കല്ലാച്ചിയിൽ ഉജ്വല പ്രകടനവും പൊതുസമ്മേളനവും"
english_title: "Memory of Binu; CPI-M's strong performance and public meeting in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119034/memory-of-binu-cpi-ms-strong-performance-and-public-meeting-in-kalachi"
published_at: "2023-06-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479fb2d95336_binu_1.jpg"
keywords: []
---

# ബിനുവിൻ്റെ സ്മരണ; സിപിഐ എമ്മിൻ്റെ കരുത്ത് കാട്ടി കല്ലാച്ചിയിൽ ഉജ്വല പ്രകടനവും പൊതുസമ്മേളനവും

> **Lead Summary:** നാദാപുരം: [****] ബിനുവിൻ്റെ സ്മരണ പുതുക്കി കല്ലാച്ചിയിൽ ഉജ്വല പ്രകടനവും പൊതുസമ്മേളനവും. കല്ലാച്ചി ടൗണിൽ വെച്ച് എൻഡി എഫ് അക്രമികളുടെ വെട്ടേറ്റ് രക്തസാക്ഷിത്വം വരിച്ച

## Article Content

നാദാപുരം: [****] ബിനുവിൻ്റെ സ്മരണ പുതുക്കി കല്ലാച്ചിയിൽ ഉജ്വല പ്രകടനവും പൊതുസമ്മേളനവും. കല്ലാച്ചി ടൗണിൽ വെച്ച് എൻഡി എഫ് അക്രമികളുടെ വെട്ടേറ്റ് രക്തസാക്ഷിത്വം വരിച്ച

ഈന്തുള്ളതിൽ ബിനുവിൻ്റെ ഇരുപത്തിരണ്ടാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായാണ് കല്ലാച്ചിയിൽ നിന്ന് തെരുവംപറമ്പിലേക്ക് സി.പിഐ എം നേതൃത്യത്തിൽ ഉജ്വല റാലിയും പൊതുസമ്മേളനവും നടത്തിയത്.

പൊതുയോഗം സി.പിഐ.എം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.എച്ച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, കെ.കെ സുരേഷ്, എ.മോഹൻദാസ് എന്നിവർ സംസാരിച്ചു.

കാലത്ത് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പി.മോഹനൻ മാസ്റ്റർ ,കെ കെ ദിനേശൻ, കെ.കെ ലതിക, വി.പി കുഞ്ഞികൃഷ്ണൻ, എ.മോഹൻദാസ്, സി.എച് മോഹനൻ, കെ.ശ്യാമള ടീച്ചർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119034/memory-of-binu-cpi-ms-strong-performance-and-public-meeting-in-kalachi)