---
title: "പാവപ്പെട്ടവൻ്റെ സർക്കാർ; കേരളം ഭരിക്കുന്നത് പട്ടിണി തുടച്ചു മാറ്റാൻ ആഗ്രഹിക്കുന്ന സർക്കാർ - എം വി ജയരാജൻ"
english_title: "Poor man's government; Kerala is ruled by a government that wants to eradicate hunger - MV Jayarajan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119039/poor-mans-government-kerala-is-ruled-by-a-government-that-wants-to-eradicate-hunger-mv-jayarajan"
published_at: "2023-06-02T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479fde3e341d_binu_nada_1.jpg"
keywords: []
---

# പാവപ്പെട്ടവൻ്റെ സർക്കാർ; കേരളം ഭരിക്കുന്നത് പട്ടിണി തുടച്ചു മാറ്റാൻ ആഗ്രഹിക്കുന്ന സർക്കാർ - എം വി ജയരാജൻ

> **Lead Summary:** **നാദാപുരം[: **കേന്ദ്രം ശതകോടീശ്വരൻ മാർക്ക് വേണ്ടി ഭരിക്കുമ്പോൾ കേരളം ഭരിക്കുന്നത് പട്ടിണി തുടച്ചു മാറ്റാൻ ആഗ്രഹിക്കുന്ന സർക്കാരാണെന്ന് സി പി ഐ എം നേതാവ് എം.വി ജയരാജൻ പറഞ്ഞു. തെരുവംപറമ്പിൽ ഈന്തുള്ളതിൽ ബിനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം[: **കേന്ദ്രം ശതകോടീശ്വരൻ മാർക്ക് വേണ്ടി ഭരിക്കുമ്പോൾ കേരളം ഭരിക്കുന്നത് പട്ടിണി തുടച്ചു മാറ്റാൻ ആഗ്രഹിക്കുന്ന സർക്കാരാണെന്ന് സി പി ഐ എം നേതാവ് എം.വി ജയരാജൻ പറഞ്ഞു. തെരുവംപറമ്പിൽ ഈന്തുള്ളതിൽ ബിനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ലാച്ചി ടൗണിൽ വെച്ച് എൻഡി എഫ് അക്രമികളുടെ വെട്ടേറ്റ് രക്തസാക്ഷിത്വം വരിച്ച ഈന്തുള്ളതിൽ ബിനുവിൻ്റെ ഇരുപത്തിരണ്ടാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായാണ് കല്ലാച്ചിയിൽ നിന്ന് തെരുവംപറമ്പിലേക്ക് സി.പിഐ എം നേതൃത്യത്തിൽ ഉജ്വല റാലിയും പൊതുസമ്മേളനവും നടത്തിയത്. പൊതുയോഗം സി.പിഐ.എം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

സി.എച്ച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, കെ.കെ സുരേഷ്, എ.മോഹൻദാസ് എന്നിവർ സംസാരിച്ചു. കാലത്ത് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പി.മോഹനൻ മാസ്റ്റർ ,കെ കെ ദിനേശൻ, കെ.കെ ലതിക, വി.പി കുഞ്ഞികൃഷ്ണൻ, എ.മോഹൻദാസ്, സി.എച് മോഹനൻ, കെ.ശ്യാമള ടീച്ചർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119039/poor-mans-government-kerala-is-ruled-by-a-government-that-wants-to-eradicate-hunger-mv-jayarajan)