---
title: "യാത്രയയപ്പ് നൽകി; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ സിനിമ ഓപ്പറേറ്റർ അരൂരിലെ വി ടി രാജീവൻ വിരമിച്ചു"
english_title: "Farewell was given; VT Rajeevan of Arur, District Information Office cinema operator retired"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119352/farewell-was-given-vt-rajeevan-of-arur-district-information-office-cinema-operator-retired"
published_at: "2023-06-03T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b703d65a01_rajeevan_1.jpg"
keywords: []
---

# യാത്രയയപ്പ് നൽകി; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ സിനിമ ഓപ്പറേറ്റർ അരൂരിലെ വി ടി രാജീവൻ വിരമിച്ചു

> **Lead Summary:** **നാദാപുരം: [ **സർവീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ സിനിമ ഓപ്പറേറ്റർ വി ടി രാജീവൻ വിരമിച്ചു. സഹപ്രവർത്തകരുടെ സ്നേഹ നിർഭരമായ യാത്രയയപ്പ് . ദീർഘകാലമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.

## Article Content

**നാദാപുരം: [ **സർവീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ സിനിമ ഓപ്പറേറ്റർ വി ടി രാജീവൻ വിരമിച്ചു. സഹപ്രവർത്തകരുടെ സ്നേഹ നിർഭരമായ യാത്രയയപ്പ് . ദീർഘകാലമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.

സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖരന്‍ ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ മത്തായി, സബ് എഡിറ്റര്‍ അഫ്‌സല്‍ റഹ്മാന്‍, സുനില്‍, രാധാകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. വി ടി രാജീവന്‍ മറുപടി പ്രസംഗം നടത്തി.

കോഴിക്കോടിന് പുറമെ പാലക്കാട്, തൃശൂര്‍, ജില്ലകളിലെ പിആര്‍ഡി ഓഫീസുകളിലും റവന്യൂ വകുപ്പിലും ജോലി ചെയ്തിരുന്നു. കോഴിക്കോട് പുറമേരി പഞ്ചായത്തിലെ അരൂര്‍ സ്വദേശിയാണ്. ഭാര്യ: സുധ. മക്കൾ : വീണാരാജ്, സിവിക് രാജ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119352/farewell-was-given-vt-rajeevan-of-arur-district-information-office-cinema-operator-retired)