വളയം: (nadapuramnews.in) അർബുദ രോഗബാധിതനായി പത്ത് ദിവസത്തിനകം ഓട്ടോ ഡ്രൈവർ മരിച്ചു. വളയം ചെറുമോത്ത് പരേതനായ തലപ്രം പൊയിൽ സൂപ്പിയുടെ മകൻ അബ്ദു സലാം (42) ആണ് മരിച്ചത്. വാണിമേലിൽ ഓട്ടോ ഡ്രൈവറായിരുന്നു.

ഖബറടക്കം ഇന്ന് രാവിലെ 10ന് വളയം ചെറു മോത്ത് ജുമാ മസ്ജിതിൽ നടക്കും മാതാവ്: പരേതയായ മാമി മുതിരക്കാലിൽ. ഭാര്യ: സുഹറ ചുണ്ടൻ പാലക്കൂൽ പാറക്കടവ്. മക്കൾ: സിയ ഫാതിമ, സൻഹ ഫാതിമ. സഹോദരങ്ങൾ: സലീന, റഹ്മത്ത്, ശകീല.
Abdu Salam succumbed to cancer and passed away