---
title: "ഡിജി മീറ്റ്; നാദാപുരത്ത് ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിക്ക് തുടക്കമായി"
english_title: "Digi Meet; Digital education project started in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119539/digi-meet-digital-education-project-started-in-nadapuram"
published_at: "2023-06-04T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c5b0ae8ec1_DIJI_MEET_.jpg"
keywords: []
---

# ഡിജി മീറ്റ്; നാദാപുരത്ത് ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം:[ **ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാദാപുരത്ത് ജനപ്രതിനിധികൾ, വാർഡ് വികസന സമിതി കൺവീനർമാർ, ടെക്മേറ്റുമാർ ,കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായി ഡിജിറ്റൽ പാഠശാല ഡിജി മീറ്റ് 2023 സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാദാപുരത്ത് ജനപ്രതിനിധികൾ, വാർഡ് വികസന സമിതി കൺവീനർമാർ, ടെക്മേറ്റുമാർ ,കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായി ഡിജിറ്റൽ പാഠശാല ഡിജി മീറ്റ് 2023 സംഘടിപ്പിച്ചു.

പങ്കെടുത്തവർക്കെല്ലാം ഇമെയിൽ വിലാസവും ,ILGMS പോർട്ടലിൽ വ്യക്തിപരമായ അക്കൗണ്ട് തുടങ്ങുകയും ,ഡിജി ലോക്കർ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു . ഡിജി മീറ്റ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ എന്നിവർ സംസാരിച്ചു . ടെക്നിക്കൽ ക്ലാസ്സിന് ഐ കെ എം ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റ് എ എസ് ഷിജുമോൾ , പഞ്ചായത്ത് ടി എ ഷീമ എന്നിവർ നേതൃത്വം നൽകി,വിവിധ വാർഡുകളിൽ നിന്നായി 83 പേർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119539/digi-meet-digital-education-project-started-in-nadapuram)