---
title: "റോസ്ഗർ ദിനം; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റോസ്ഗർ ദിനം ആചരിച്ചു"
english_title: "Rosgar Day; National Rural Employment Guarantee Scheme celebrated Rosgar Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119550/rosgar-day-national-rural-employment-guarantee-scheme-celebrated-rosgar-day"
published_at: "2023-06-04T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c64723dae1_rosgar_pic.jpg"
keywords: []
---

# റോസ്ഗർ ദിനം; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റോസ്ഗർ ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം:** **[**തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ ,കടമകൾ , ചുമതലകൾ എന്നിവ ഓർമ്മപ്പെടുത്തുന്ന റോസ്ഗർ ദിനം നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ സമുചിതമായി ആചരിച്ചു .

## Article Content

**നാദാപുരം:** **[**തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ ,കടമകൾ , ചുമതലകൾ എന്നിവ ഓർമ്മപ്പെടുത്തുന്ന റോസ്ഗർ ദിനം നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ സമുചിതമായി ആചരിച്ചു .

രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജന പദ്ധതികളിൽ മികച്ചു നിൽക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ പരിരക്ഷിക്കുന്നതിനും പ്രാദേശിക വികസനം യാഥാർഥ്യമാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട പരിഗണനകൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കണമെന്ന് റോസ്ഗാർ ദിനത്തിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു .

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉദ്ഘാടനം ചെയ്തു . വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു .

തൊഴിലിടങ്ങളിൽ ലഭിക്കേണ്ട നിയമപരമായ പരിരക്ഷകളെ കുറിച്ച് ബോധവൽക്കരണം നടത്തി . എല്ലാ മാസവും ഒരു ദിവസം തൊഴിലാളികൾ റോസ്ഗർ ദിനം ആചരിക്കണമെന്നതാണു സർക്കാരിന്റെ നിർദ്ദേശം. നൂറിലധികം തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119550/rosgar-day-national-rural-employment-guarantee-scheme-celebrated-rosgar-day)