---
title: "നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പർവ്വാസ് സമ്പൂർണ സംഗമം"
english_title: "Nadapuram Constituency Muslim Youth League Parvas Sampurna Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119619/nadapuram-constituency-muslim-youth-league-parvas-sampurna-sangam"
published_at: "2023-06-04T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ca485ebfce_parvas_1.jpg"
keywords: []
---

# നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പർവ്വാസ് സമ്പൂർണ സംഗമം

> **Lead Summary:** **നാദാപുരം: [ **നാദാപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പർവ്വാസ് ക്യാമ്പയിന്റെ ഭാഗമായുള്ള സമ്പൂർണ സംഗമം ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായി തെരെഞ്ഞെടുത്ത ബംഗ്ലത്ത് മുഹമ്മദിന് യൂത്ത് ലീഗിന്റെ സ്നേഹോപഹാരം അദ്ദേഹം സമ്മാനിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പർവ്വാസ് ക്യാമ്പയിന്റെ ഭാഗമായുള്ള സമ്പൂർണ സംഗമം ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായി തെരെഞ്ഞെടുത്ത ബംഗ്ലത്ത് മുഹമ്മദിന് യൂത്ത് ലീഗിന്റെ സ്നേഹോപഹാരം അദ്ദേഹം സമ്മാനിച്ചു.

ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻറെ ഭാഗമായി ജൂൺ 15 ന് മുമ്പായി ശാഖ തല സംഗമങ്ങളും ജൂൺ 30 ന് മുമ്പായി പഞ്ചായത്ത് തല പർവ്വാസ് സംഗമങ്ങളും നടക്കും. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ മഹല്ല് നേതൃ സംഗമവും പ്രാദേശിക ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി നിർമാർജന വീട്ട് മുറ്റങ്ങളും സംഘടിപ്പിക്കും. 

പ്രസിഡന്റ് കെ എം ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം വി വി മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ടികെ ഖാലിദ് മാസ്റ്റർ,എ എഫ് റിയാസ്,അൻസാർ ഓറിയോൺ, സി ഫാസിൽ മാസ്റ്റർ, ഒ മുനീർ,അജ്മൽ തങ്ങൾസ് ,വിവി സഫീർ, ഇ വി അറഫാത്ത്, മുഹമ്മദ് പേരോട് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119619/nadapuram-constituency-muslim-youth-league-parvas-sampurna-sangam)