നാദാപുരം: (nadapuramnews.in) പറമ്പിലെ തൊഴിലാളികൾക്ക് ചായയുമായെത്തിയ വളയത്തെ റിട്ട. അധ്യാപകൻ കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു.

മഞ്ഞപ്പള്ളിയിലെ എകരം പറമ്പത്ത് കുഞ്ഞി കണ്ണൻ (66) ആണ് മരിച്ചത്. വളയം ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായിരുന്നു. ഇന്ന് രാവിലെ കല്ലുനിരക്കടുത്തെ കൃഷിയിടത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു.
വളയം ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംസ്കാരം രാത്രി 9 മണിക്ക്. ഭാര്യ : സരോജിനി , മക്കൾ ; മനീഷ , നിമിഷ. മരുമക്കൾ : രഞ്ജിത്ത് കോഴിക്കോട്, ധനേഷ് വടകര
Retired from the ring. The teacher collapsed and died in the farm