---
title: "വിജയികൾക്ക് അനുമോദനം; നാദാപുരത്ത്  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Congratulations to the winners; Nadapuram felicitated the students who secured high marks in examination."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119806/congratulations-to-the-winners-nadapuram-felicitated-the-students-who-secured-high-marks-in-examination-newpost1"
published_at: "2023-06-05T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d97f7be439_anumodhanam_1.jpg"
keywords: []
---

# വിജയികൾക്ക് അനുമോദനം; നാദാപുരത്ത്  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം: [ **കഠിനപ്രയത്നത്തിലൂടെ നേടിയ വിജയം നാടിന് അഭിമാനമായി. നാദാപുരം ഗ്രാമപഞ്ചായത്ത് 19ാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: [ **കഠിനപ്രയത്നത്തിലൂടെ നേടിയ വിജയം നാടിന് അഭിമാനമായി. നാദാപുരം ഗ്രാമപഞ്ചായത്ത് 19ാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.

നാദാപുരം ഗവ:യുപി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ അധ്യക്ഷത വഹിച്ചു. പരീക്ഷയിൽ വിജയിച്ച 43 പേർക്കും മൊമെന്റോ നൽകി വിജയോത്സവം ആഘോഷിച്ചു. ടി.ഐ.എം മാനേജർ ബംഗ്ലത്ത് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് വികസന കൺവീനർ സൂപ്പി കാവുങ്കൽ ആമുഖഭാഷണം നടത്തി. ഡോ:റിയാസ് ബംഗ്ലത്ത്, മെഹബൂബ് നായർകണ്ടി, കുഞ്ഞാലി തായമ്പത്ത്, സി.ഡി.എസ് നൗഷീറ, ആശാവർക്കർ അനില നങ്ങാത്ത്, റസിയ പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു. വിജിയോത്സവ പരിപാടിയിൽ രക്ഷിതാക്കൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119806/congratulations-to-the-winners-nadapuram-felicitated-the-students-who-secured-high-marks-in-examination-newpost1)