---
title: "ഫല വൃക്ഷ തൈകൾ നട്ടും,സൈക്കിൾ റാലിയും പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം"
english_title: "Environment day celebration at MIM Higher Secondary School by planting fruit tree saplings and cycle rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119926/environment-day-celebration-at-mim-higher-secondary-school-by-planting-fruit-tree-saplings-and-cycle-rally"
published_at: "2023-06-05T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647de839c1c5d_perodu.jpg"
keywords: []
---

# ഫല വൃക്ഷ തൈകൾ നട്ടും,സൈക്കിൾ റാലിയും പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

> **Lead Summary:** **നാദാപുരം: [ **പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ഹെഡ് മാസ്റ്റർ കെ അബ്ദുൾ ജലീൽ പ്രകൃതി സംരക്ഷണ സന്ദേശ സൗഹൃദ റാലി ഫ്ലാഗ് ഓഫ് ചെയ്തു തൂണേരി ടൗണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന പി റാലിയെ അഭിസംബോദന ചെയ്ത് സംസാരിച്ചു.

## Article Content

**നാദാപുരം: [ **പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ഹെഡ് മാസ്റ്റർ കെ അബ്ദുൾ ജലീൽ പ്രകൃതി സംരക്ഷണ സന്ദേശ സൗഹൃദ റാലി ഫ്ലാഗ് ഓഫ് ചെയ്തു തൂണേരി ടൗണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന പി റാലിയെ അഭിസംബോദന ചെയ്ത് സംസാരിച്ചു.

സ്റ്റാഫ് സെക്രെട്ടറി റഫീഖ് മരുന്നോളി , ഹമീദ് സി, ഹാരിസ് സിടി, റബീന.എ.കെ എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ 31 ക്ലാസുകളുടെ 31 ഫലവൃക്ഷ തൈകളുടെ നടീൽ ഉദ്ഘാടനം ഹെഡ് മാസ്റ്റർ നിർവ്വഹിച്ചു.

എൻസിസി എയർ വിങ് കേഡറ്റുകൾ സ്കൂൾ പരിസരത്തും വീടുകളിലും ഫലവൃക്ഷ തൈകൾ നട്ട്. എൻസിസി ഓഫീസർ അഷ്റഫ് കിഴക്കയിൽ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119926/environment-day-celebration-at-mim-higher-secondary-school-by-planting-fruit-tree-saplings-and-cycle-rally)