---
title: "കർഷകരായ കച്ചവടക്കാർക്ക് ആദരം; യൂത്ത് വിങ്ങ് പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Tribute to Farmer Traders: Youth Wing observed Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119939/tribute-to-farmer-traders-youth-wing-observed-environment-day"
published_at: "2023-06-05T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647defc344e65_kallchi.jpg"
keywords: []
---

# കർഷകരായ കച്ചവടക്കാർക്ക് ആദരം; യൂത്ത് വിങ്ങ് പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം : [ **വ്യാപാരി വ്യവസായ ഏകോപന സമിതി കല്ലാച്ചി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുതിർന്ന കച്ചവടക്കാരും കർഷകരായ തേറത്ത്കുഞ്ഞികൃഷ്ണൻ,കൃഷ്ണൻകണ്ടി പോക്കർ എന്നിവരെ ആദരിച്ചു.

## Article Content

**നാദാപുരം : [ **വ്യാപാരി വ്യവസായ ഏകോപന സമിതി കല്ലാച്ചി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മുതിർന്ന കച്ചവടക്കാരും കർഷകരായ തേറത്ത്കുഞ്ഞികൃഷ്ണൻ,കൃഷ്ണൻകണ്ടി പോക്കർ എന്നിവരെ ആദരിച്ചു.

നേതൃനിരയിൽ നിന്ന്കൊണ്ട് കച്ചവടവും കൃഷിയും ഒന്നിച്ചു കൊണ്ടുപോകുന്ന ഇവരെ യുവത്വം അനുകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ യൂത്ത് വിംഗ്‌ സെക്രട്ടറി സിദ്ദിഖ് കോപ്പേരി അഭിപ്രായപ്പെട്ടു. യോഗത്തിൽ സഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചയോഗത്തിൽ ഷംസുദ്ദീൻ ഇല്ലത്ത്‌ സ്വാഗതവും,

പ്രഭാകരൻ,ദിനേശൻ കെ കെ ,കുമാരൻഹാപ്പി ,സി വി രാജീവൻ ,രാജേഷ് കെ എന്നിവർ സംസാരിച്ചു 39വർഷത്തെ തന്റെ കൃഷി ജീവിതത്തിൽ വ്യാപാര യുവജനവിഭാഗം നൽകിയഈ അനുമോദനം ഹൃദയപൂർവ്വം സ്വീകരിക്കുന്നതായി തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരും ,പോക്കർ ഹാജിയും മറുപടി പ്രസംഗത്തിൽ പറഞ്ഞു യോഗത്തിൽ പങ്കെടുത്തവർക്ക് ചെറിയ തൈകൾ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119939/tribute-to-farmer-traders-youth-wing-observed-environment-day)