---
title: "നാദാപുരത്ത് മാലിന്യ പരിപാലന ബോധവൽക്കരണ ക്യാമ്പയിൻ നടത്തി"
english_title: "A waste management awareness campaign was conducted in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119975/a-waste-management-awareness-campaign-was-conducted-in-nadapuram"
published_at: "2023-06-05T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e039774138_camp_1.jpg"
keywords: []
---

# നാദാപുരത്ത് മാലിന്യ പരിപാലന ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

> **Lead Summary:** **നാദാപുരം: [ **നാദാപുരം മേഖല ആരോഗ്യ, പരിസര വിഷയ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ കല്ലാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മാലിന്യ പരിപാലന ബോധവൽക്കരണം നടത്തി. ഉറവിട മാലിന്യ പരിപാലനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന നോട്ടീസ്, കടകളിൽ വിതരണം ചെയ്യുകയും കടയുടമകളുമായി സംസാരിക്കുകയും ചെയ്തു.

## Article Content

**നാദാപുരം: [ **നാദാപുരം മേഖല ആരോഗ്യ, പരിസര വിഷയ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ കല്ലാച്ചിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മാലിന്യ പരിപാലന ബോധവൽക്കരണം നടത്തി. ഉറവിട മാലിന്യ പരിപാലനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന നോട്ടീസ്, കടകളിൽ വിതരണം ചെയ്യുകയും കടയുടമകളുമായി സംസാരിക്കുകയും ചെയ്തു.

പോസ്റ്റോഫീസ് പരിസരത്ത് നടന്ന ക്യാമ്പയിൻ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിഷയ സമിതി ചെയർമാൻ എ.കെ. പീതാംബരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാദാപുരം ജെ.എച്ച്.ഐ പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജ്, പരിഷത്ത് മേഖലാ പ്രസിഡണ്ട് പി.കെ. അശോകൻ, ജില്ലാ കമ്മിറ്റി അംഗം വി.കെ.ചന്ദ്രൻ, കോൺഗ്രസ് (എസ്) ബ്ലോക്ക് പ്രസിഡണ്ട് കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് എം.പ്രീത പരിസ്ഥിതി ഗാനം ആലപിച്ചു. ആരോഗ്യ വിഷയസമിതി കൺവീനർ വി.കെ.വനജ സ്വാഗതവും പരിസരവിഷയ സമിതി കൺവീനർ കൈലാസൻ നന്ദിയും പറഞ്ഞു. മേഖലാ സെക്രട്ടറി കെ.ശശിധരൻ, മേഖലാ കമ്മിറ്റി അംഗം രാജവല്ലി, കെ.കെ.കുഞ്ഞിരാമൻ മാസ്റ്റർ, എം.എം.വാസു ആരോഗ്യ പ്രവർത്തകരായ മഞ്ജുള, രജിഷ, ചന്ദ്രി, ഷീബ, അനിൽ കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119975/a-waste-management-awareness-campaign-was-conducted-in-nadapuram)