---
title: "നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിനെ ഫിലമെൻ്റ് രഹിത വാർഡായി പ്രഖ്യാപിച്ചു"
english_title: "Nadapuram gram panchayat declared 10th ward as filament free ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119978/nadapuram-gram-panchayat-declared-10th-ward-as-filament-free-ward"
published_at: "2023-06-05T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e07323ffc7_filament.jpg"
keywords: []
---

# നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിനെ ഫിലമെൻ്റ് രഹിത വാർഡായി പ്രഖ്യാപിച്ചു

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിനെ ഫിലമെൻ്റ് രഹിത വാർഡായി പ്രഖ്യാപിച്ചു. വാർഡ് ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് വിവി മുഹമ്മദലി പ്രഖ്യാപനം നടത്തി. യോഗത്തിൽ വാർഡ് മെമ്പർ നിഷ മനോജ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിനെ ഫിലമെൻ്റ് രഹിത വാർഡായി പ്രഖ്യാപിച്ചു. വാർഡ് ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് വിവി മുഹമ്മദലി പ്രഖ്യാപനം നടത്തി. യോഗത്തിൽ വാർഡ് മെമ്പർ നിഷ മനോജ് അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ സ്വാഗതം പറഞ്ഞു. ഒപ്പം കുടുംബശ്രീ കലോത്സവ വിജയികൾക്കും ,എസ് എസ് എൽ സി _ പ്ലസ് ടു വിജയികൾക്കുള്ള മൊമൻ്റൊകളും ,സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

വാർഡ് വികസന സമിതി അംഗങ്ങളായ എ സുരേഷ് ബാബു, സി കെ ശശി, കരിമ്പിൽ വസന്ത വിവിധ അയൽ സഭ ചെയർമാൻമാർ ,കൺവീനർമാർ എന്നിവരടക്കം നിരവധി പേർ ഗ്രാമസഭയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119978/nadapuram-gram-panchayat-declared-10th-ward-as-filament-free-ward)