ജനങ്ങൾക്കൊപ്പം; പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാത്രി എട്ട് വരെ

ജനങ്ങൾക്കൊപ്പം; പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാത്രി എട്ട് വരെ
Nov 21, 2021 05:40 PM | By Kavya N

പാറക്കടവ്: ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയായി ദീർഘിപ്പിച്ചതായി ബാങ്ക് പ്രസിഡൻ്റ് എം.കുഞ്ഞിരാമനും സെക്രട്ടറി കെ.ഷാനിഷ് കുമാറും പറഞ്ഞു.

ചെക്യാട് എന്ന മലയോര ഗ്രാമവും ഹൈടെക്ക് ആ വന്നു. ചെക്യാട് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് വൈദ്യുതി, ടെലിഫോൺ തുടങ്ങിയ ബില്ലുകൾ മൊബൈൽ ഫോൺ വഴി അടക്കാം. ജനവിശ്വാസമാർജ്ജിച്ച് മുന്നേറുന്ന ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു.


ഇടപാടുകാർക്ക് മൊബൈൽ ബാങ്കിംഗ് സാധ്യമാകുന്നു. ഇടപാടുകളുടെ തൽസമയ വിവരം എസ് എം എസ് വഴി ലഭിക്കും. ഏത് ബ്രാഞ്ചിൽ നിന്നും ഇടപാട് നടത്താൻ സൗകര്യപ്രദമായ കോർ ബാങ്കിംഗ് സൗകര്യവും. ഇന്ത്യയിൽ എവിടേക്കും എവിടെ നിന്നും പണമയക്കാനുള്ള ആർ ടി ജി എസ് / എൻ ഇ എഫ് ടി സൗകര്യവുമുണ്ട്. മറ്റ് ബാങ്കുകൾ വഴി മൊബൈൽ ബാങ്കിംഗ് സാധ്യമാകാൻ ആയിരങ്ങൾ മിനിമം ബാലൻസും സർവ്വീസ് ചാർജും ആവശ്യമാണ്.

എന്നാൽ ഇവിടെ നൂറ് രൂപയുടെ അക്കൗണ്ട് ആരംഭിച്ചാൽ എല്ലാ സേവനവും സൗജന്യമാണ്. ആധുനീക രീതിയിൽ നിർമ്മിച്ച നാലാമത് ശാഖയാണ് കുറുവന്തേരി അമ്പൂൻ്റെ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു.സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില മിതമായ പലിശ നിരക്കിൽ നൽകും. വസ്തു ഈടിൻമേൽ 25 ലക്ഷം വരെ വിവിധയിനം വായ്പകൾ ലഭ്യമാണ്. കുടുംബശ്രീ ലിങ്കേജ് സംരംഭക വായ്പകൾ പരമാവധി വേഗത്തിൽ നൽകും.


വ്യാപാരികൾക്ക് മിത്ര വായ്പ, കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പകൾ ,വാഹനവായ്പകളും ലഭ്യമാണ്. 25 ലക്ഷം രൂപ വരെയുള്ള വിവിധയിനം ചിട്ടികൾ, നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷയും നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വവും. സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം ,വിദ്യാനിധി നിക്ഷേപം, സ്ഥിരം നിക്ഷേപം.

With the people; Parakkadavu Town Branch Hours: 8 pm

Next TV

Related Stories
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
 #ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 04:25 PM

#ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 03:57 PM

#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും....

Read More >>
#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

Apr 25, 2024 03:28 PM

#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്)...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 25, 2024 12:11 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 25, 2024 11:49 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
Top Stories