---
title: "വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "Roadside rest center inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/120490/roadside-rest-center-inaugurated"
published_at: "2023-06-07T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64808dd0791ef_iringannur.jpg"
keywords: []
---

# വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യപൂർത്തീകരണത്തിന്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഇരിങ്ങണ്ണൂർ ടൗൺ പരിസരത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [** മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യപൂർത്തീകരണത്തിന്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഇരിങ്ങണ്ണൂർ ടൗൺ പരിസരത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി,വൈസ് പ്രസിഡന്റ് എം രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പുതിയോട്ടിൽ, രജീന്ദ്രൻ കപ്പള്ളി, ബ്ലോക്ക് മെമ്പർ എ.ഡാനിയ, ഗ്രാമപഞ്ചായത്തംഗം കെ.പി സലീന, ടി. അനിൽ കുമാർ ,

എം.കെ പ്രേംദാസ്, പി.കെ അഷറഫ് ,വത്സരാജ് മണലാട്ട് , സി.കെ ബാലൻ, വി.പി സുരേന്ദ്രൻ, വി.പി പവിത്രൻ, സി.കെ ദാമു, ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ ജയപ്രകാശ് പി.കെ എന്നിവർ പ്രസംഗിച്ചു. പടം : വഴിയോര വിശ്രമ കേന്ദ്രം ഇരിങ്ങണ്ണൂരിൽ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/120490/roadside-rest-center-inaugurated)