---
title: "ജനകീയ ബാങ്കിംഗ്; സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില, മിതമായ പലിശ നിരക്കിൽ "
english_title: "Popular banking; Gold mortgage at maximum market price, at moderate interest rates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12085/popular-banking-gold-mortgage-at-maximum-market-price-at-moderate-interest-rates"
published_at: "2021-11-22T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b230f56ef1_bank.jpg"
keywords: []
---

# ജനകീയ ബാങ്കിംഗ്; സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില, മിതമായ പലിശ നിരക്കിൽ 

> **Lead Summary:** **പാറക്കടവ്: **സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില മിതമായ പലിശ നിരക്കിൽ നൽകും. വസ്തു ഈടിൻമേൽ 25 ലക്ഷം വരെ വിവിധയിനം വായ്പകൾ ലഭ്യമാണ്. കുടുംബശ്രീ ലിങ്കേജ് സംരംഭക വായ്പകൾ പരമാവധി വേഗത്തിൽ നൽകും. വ്യാപാരികൾക്ക് മിത്ര വായ്പ, കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പകൾ ,വാഹനവായ്പകളും ലഭ്യമാണ്.

## Article Content

**പാറക്കടവ്: **സ്വർണ പണയ വായ്പ മാർക്കറ്റ് വിലയുടെ പരമാവധി വില മിതമായ പലിശ നിരക്കിൽ നൽകും. വസ്തു ഈടിൻമേൽ 25 ലക്ഷം വരെ വിവിധയിനം വായ്പകൾ ലഭ്യമാണ്. കുടുംബശ്രീ ലിങ്കേജ് സംരംഭക വായ്പകൾ പരമാവധി വേഗത്തിൽ നൽകും. വ്യാപാരികൾക്ക് മിത്ര വായ്പ, കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പകൾ ,വാഹനവായ്പകളും ലഭ്യമാണ്.

25 ലക്ഷം രൂപ വരെയുള്ള വിവിധയിനം ചിട്ടികൾ, നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷയും നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗത്വവും. സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം ,വിദ്യാനിധി നിക്ഷേപം, സ്ഥിരം നിക്ഷേപം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പാറക്കടവ് ടൗൺ ബ്രാഞ്ച് പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയായി ദീർഘിപ്പിച്ചതായി ബാങ്ക് പ്രസിഡൻ്റ് എം.കുഞ്ഞിരാമനും സെക്രട്ടറി കെ.ഷാനിഷ് കുമാറും പറഞ്ഞു.

ചെക്യാട് എന്ന മലയോര ഗ്രാമവും ഹൈടെക്ക് ആ വന്നു. ചെക്യാട് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് വൈദ്യുതി, ടെലഫോൺ തുടക്കിയ ബില്ലുകൾ മൊബൈൽ ഫോൺ വഴി അടക്കാം. ജനവിശ്വാസമാർജ്ജിച്ച് മുന്നേറുന്ന ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. ഇടപാടുകാർക്ക് മൊബൈൽ ബാങ്കിംഗ് സാധ്യമാകുന്നു. ഇടപാടുകളുടെ തൽസമയ വിവരം എസ് എം എസ് വഴി ലഭിക്കും.

ഏത് ബ്രാഞ്ചിൽ നിന്നും ഇടപാട് നടത്താൻ സൗകര്യപ്രദമായ കോർ ബാങ്കിംഗ് സൗകര്യവും. ഇന്ത്യയിൽ എവിടേക്കും എവിടെ നിന്നും പണമയക്കാനുള്ള ആർ ടി ജി എസ് / എൻ ഇ എഫ് ടി സൗകര്യവുമുണ്ട്. മറ്റ് ബാങ്കുകൾ വഴി മൊബൈൽ ബാങ്കിംഗ് സാധ്യമാകാൻ ആയിരങ്ങൾ മിനിമം ബാലൻസും സർവ്വീസ് ചാർജും ആവശ്യമാണ്. എന്നാൽ ഇവിടെ നൂറ് രൂപയുടെ അക്കൗണ്ട് ആരംഭിച്ചാൽ എല്ലാ സേവനവും സൗജന്യമാണ്. ആധുനീക രീതിയിൽ നിർമ്മിച്ച നാലാമത് ശാഖയാണ് കുറുവന്തേരി അമ്പൂൻ്റെ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12085/popular-banking-gold-mortgage-at-maximum-market-price-at-moderate-interest-rates)