---
title: "രോഗികൾ കുഴങ്ങി ; ഡോക്ടർമാർ ഇല്ലാതെപരപ്പുപാറ കുടുംബ ആരോഗ്യ കേന്ദ്രം"
english_title: "Patients are confused; Parapppara Family Health Center without doctors"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121033/patients-are-confused-parapppara-family-health-center-without-doctors"
published_at: "2023-06-09T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483188723e92_doctor.jpg"
keywords: []
---

# രോഗികൾ കുഴങ്ങി ; ഡോക്ടർമാർ ഇല്ലാതെപരപ്പുപാറ കുടുംബ ആരോഗ്യ കേന്ദ്രം

> **Lead Summary:** **വാണിമേൽ**:[ **** ] മലയോര മേഖലയിലെ ആദിവാസികൾ ഉൾപ്പെടെ ദിവസം നൂറു കണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ ആവശ്യത്തിന് ഡോക്ടർമാരില്ല അവസ്ഥയാണ് . വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രോഗികളെ വിഷമത്തിലാക്കുന്ന സ്ഥിതിയുള്ളത് .

## Article Content

**വാണിമേൽ**:[ **** ] മലയോര മേഖലയിലെ ആദിവാസികൾ ഉൾപ്പെടെ ദിവസം നൂറു കണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ ആവശ്യത്തിന് ഡോക്ടർമാരില്ല അവസ്ഥയാണ് . വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രോഗികളെ വിഷമത്തിലാക്കുന്ന സ്ഥിതിയുള്ളത് .

നേരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ഈ ആശുപത്രി ജനകീയ പങ്കാളിത്തത്തോടെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചാണ്. അതുകൊണ്ടാണ് നാട്ടുകാർ ഇതിൻ്റെ ഫണ്ട് സമാഹരണം ഒക്കെ നടത്തിയത്. ആരോഗ്യ പ്രവർത്തകരും വിവിധ പാർട്ടി പ്രവർത്തകരും അടങ്ങിയ ജനകീയ സമിതിയുടെ ദിവസങ്ങൾ നീണ്ട കഠിനാധ്വാനം ആയിട്ടാണ് ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞത്.

എന്നാല് ഇന്ന് ഇവിടെ മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭ്യമാകുന്നുള്ളു. ഇവിടെയെത്തുന്ന പല രോഗികളും മണിക്കൂറോളം കാത്തിരുന്നു അവശരായി മടങ്ങി പോവേണ്ട അവസ്ഥയാണ്. ഈ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണം എന്ന ആവശ്യവുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121033/patients-are-confused-parapppara-family-health-center-without-doctors)