---
title: "വില്ല്യാപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കിടഞ്ഞി സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവ്"
english_title: "A native of Kitanji who molested an 8th class girl in Villyapalli has been jailed for three years"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121163/a-native-of-kitanji-who-molested-an-8th-class-girl-in-villyapalli-has-been-jailed-for-three-years"
published_at: "2023-06-10T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483ff76b570c_rape_villiappally.jpg"
keywords: []
---

# വില്ല്യാപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കിടഞ്ഞി സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവ്

> **Lead Summary:** **നാദാപുരം: [ **വടകരയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കിടഞ്ഞി സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവ് എട്ടാം ക്ലാസ് വി ദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് യുവാവിന് മൂന്ന് വർഷം കഠിനതടവും 1000 രൂപ പിഴയും വിധിച്ചു.

## Article Content

**നാദാപുരം: [ **വടകരയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കിടഞ്ഞി സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവ് എട്ടാം ക്ലാസ് വി ദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് യുവാവിന് മൂന്ന് വർഷം കഠിനതടവും 1000 രൂപ പിഴയും വിധിച്ചു.

പെരിങ്ങത്തൂരിനടുത്തെ കരിയാട് കിടഞ്ഞി സ്വദേശി വി ടി കെ നൗഷാദ് വള്ളിലി (35)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം ഷുഹൈബ് ശി ക്ഷ വിധിച്ചത്. 2022 ജനുവരി 12നാ ണ് കേസിനാസ്പദമായ സംഭവം.

വി ല്യാപ്പള്ളിയിൽനിന്ന് വടകരയിലേക്ക് സ്കൂളിൽ പോകുന്നതിനിടെയാണ് നൗഷാദ് ലൈംഗികാതിക്രമം നടത്തിയത്. വടകര എസ്ഐ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121163/a-native-of-kitanji-who-molested-an-8th-class-girl-in-villyapalli-has-been-jailed-for-three-years)