---
title: "റോഡിൻറെ ശോചനീയാവസ്ഥ പരിഹരിച്ചില്ല; നാദാപുരത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "The deplorable condition of the road was not resolved; A mass protest was organized in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121280/the-deplorable-condition-of-the-road-was-not-resolved-a-mass-protest-was-organized-in-nadapuram"
published_at: "2023-06-10T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484471c7193f_road.jpg"
keywords: []
---

# റോഡിൻറെ ശോചനീയാവസ്ഥ പരിഹരിച്ചില്ല; നാദാപുരത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **നാദാപുരം പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുന്നത്ത് പുറമേരി അതിർത്തി റോഡിൻറെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാർ ജനകീയ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് .

## Article Content

**നാദാപുരം : **നാദാപുരം പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുന്നത്ത് പുറമേരി അതിർത്തി റോഡിൻറെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാർ ജനകീയ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് .

നാദാപുരം- പുറമേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണിത്. എന്നിട്ടും പഞ്ചായത്ത് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാലാണ് ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങിയത്.

ധർണ്ണയിൽ എ കെ രവീന്ദ്രൻ അധ്യക്ഷനായി. സക്കീർ ബാലിയിൽ , കെ കുമാരൻ, കുന്നത്ത് സൂഫി, സി ടി കെ ബാബു, എം കെ മോളി , എം കെ രാജീവൻ, പി പി അശോകൻ , എന്നിവർ പരിപാടിയിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121280/the-deplorable-condition-of-the-road-was-not-resolved-a-mass-protest-was-organized-in-nadapuram)