---
title: "ആവേശമായി ഹൃദയപൂർവ്വം; മെഡിക്കൽ കോളേജിലേക്കുള്ള ഭക്ഷണ വിതരണം ഇന്ന് നാദാപുരത്ത് നിന്ന്"
english_title: "Excitedly heartfelt; Food distribution to Medical College today from Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12129/excitedly-heartfelt-food-distribution-to-medical-college-today-from-nadapuram"
published_at: "2021-11-22T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b411051ae4_food.jpg"
keywords: []
---

# ആവേശമായി ഹൃദയപൂർവ്വം; മെഡിക്കൽ കോളേജിലേക്കുള്ള ഭക്ഷണ വിതരണം ഇന്ന് നാദാപുരത്ത് നിന്ന്

> **Lead Summary:** **നാദാപുരം:** ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്കുള്ള ഭക്ഷണ വിതരണം ഇന്ന് നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ. വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ എന്ന സന്ദേശവുമായി കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജിലും പൊതിച്ചോറ് വിതരണം ഡി.വൈ. എഫ് .ഐ യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

## Article Content

**നാദാപുരം:** ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്കുള്ള ഭക്ഷണ വിതരണം ഇന്ന് നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ. വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ എന്ന സന്ദേശവുമായി കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജിലും പൊതിച്ചോറ് വിതരണം ഡി.വൈ. എഫ് .ഐ യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

4 മാസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജില്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചത്. നിർധനരായ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസ പ്രദമായ പൊതിച്ചോറ് വിതരണത്തിന് നല്ല അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്നും ഡി.വൈ.എഫ് ഐ ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നാദാപുരം മേഖലയിലെ യൂണിറ്റുകളിൽ നിന്നായി 3800 ഓളം പൊതിച്ചോറാണ് ഇന്ന് വിതരണം നടത്തുന്നത്. വീട്ടമ്മമാർ പുലർച്ചെ തന്നെ പൊതിച്ചോറ് തയ്യാറാക്കാനുള്ള ഒരുക്കത്തിലായിരുന്നു. 7 മണിയോടെ മുഴുവൻ വീടുകളിൽ നിന്നും വളണ്ടിയർമാർ ഭക്ഷണ ശേഖരിച്ച് 9 മണിയോടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

നാദാപുരത്ത് നടന്ന ചടങ്ങിൽ സി.എച് മോഹനൻ , എരോത് ഫൈസൽ എന്നിവർ ഡി.വൈ. എഫ്. ഐ മേഖലാ സെക്രട്ടറി സി.എച്ച് വിഷ്ണുവിന് പതാക കൈമാറി . പി.സജീഷ്, വിഷ്ണു കക്കംവെള്ളി, കെ.വിജേഷ്, പി.പി ജിതിൻ, അജീഷ് പേരോട് , ആര്യ,ദേവാംഗന എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12129/excitedly-heartfelt-food-distribution-to-medical-college-today-from-nadapuram)