---
title: "മോഹൻ ചുമതലയേറ്റു; പിണറായി ദന്തഗോപുരങ്ങളിലെ സുഖിയനായ പുത്രൻ - അഡ്വ. കെ ജയന്ത്"
english_title: "Mohan took charge; Happy Son of Pinarayi Ivory Towers - Adv. K Jayant"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121291/mohan-took-charge-happy-son-of-pinarayi-ivory-towers-adv-k-jayant"
published_at: "2023-06-10T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64844c724efde_mohan.jpg"
keywords: []
---

# മോഹൻ ചുമതലയേറ്റു; പിണറായി ദന്തഗോപുരങ്ങളിലെ സുഖിയനായ പുത്രൻ - അഡ്വ. കെ ജയന്ത്

> **Lead Summary:** **നാദാപുരം: [ **പാവപ്പെട്ടവരുടെ പേരുപറഞ്ഞ് അധികാരത്തിൽ വന്ന ഇടതുമുന്നണിയുടെ മുഖ്യമന്ത്രി പിണറായി വിജയൻ ദന്തഗോപുരങ്ങളിലെ സുഖിയനായ പുത്രനായി മാറിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് പ്രസ്താവിച്ചു. വിലക്കയറ്റം കൊണ്ടും മറ്റും ജീവിക്കാൻ ബുദ്ധിമുട്ടി സാധാരണക്കാരൻ വലയുമ്പോൾ അമേരിക്കയിലെ ലോക ആഡംബരസമ്മേളനത്തിൽ പങ്കെടുത്ത്.

## Article Content

**നാദാപുരം: [ **പാവപ്പെട്ടവരുടെ പേരുപറഞ്ഞ് അധികാരത്തിൽ വന്ന ഇടതുമുന്നണിയുടെ മുഖ്യമന്ത്രി പിണറായി വിജയൻ ദന്തഗോപുരങ്ങളിലെ സുഖിയനായ പുത്രനായി മാറിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് പ്രസ്താവിച്ചു. വിലക്കയറ്റം കൊണ്ടും മറ്റും ജീവിക്കാൻ ബുദ്ധിമുട്ടി സാധാരണക്കാരൻ വലയുമ്പോൾ അമേരിക്കയിലെ ലോക ആഡംബരസമ്മേളനത്തിൽ പങ്കെടുത്ത്.

പ്രവാസി മലയാളികളെ ഊറ്റിയെടുക്കുന്ന പണിയാണ് പിണറായിയും കുടുംബവും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് നേരെ വരുന്ന ആരോപണങ്ങളെ തടയാൻ, സംശുദ്ധ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി മോഹൻ പാറക്കടവ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് നാദാപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ സജീവൻ അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, അഡ്വ.ഐ മൂസ, സി വി കുഞ്ഞികൃഷ്ണൻ, വി എം ചന്ദ്രൻ, ആദം മുൽസി,അഡ്വ.സി വത്സൻ, കെ പി രാജൻ, ആവോലം രാധാകൃഷ്ണൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, മൊയ്തു കോരംകോട്ട്, രവീഷ് വളയം, വി കെ ബാലമണി, അശോകൻ തൂണേരി, അഡ്വ കെ എം രഘുനാഥ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121291/mohan-took-charge-happy-son-of-pinarayi-ivory-towers-adv-k-jayant)