---
title: "വട്ട പൂജ്യം; പുറമേരി പഞ്ചായത്ത് ഭരണസമിതിക്ക് സ്വീകരണം, ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ തന്ത്രമെന്ന് യു.ഡി.എഫ്"
english_title: "round zero; The UDF said that the welcome to the Panchayat Governing Council is a trick to throw dust in the eyes of the people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121337/round-zero-the-udf-said-that-the-welcome-to-the-panchayat-governing-council-is-a-trick-to-throw-dust-in-the-eyes-of-the-people"
published_at: "2023-06-10T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484819492b40_u_d_f_pic.jpg"
keywords: []
---

# വട്ട പൂജ്യം; പുറമേരി പഞ്ചായത്ത് ഭരണസമിതിക്ക് സ്വീകരണം, ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ തന്ത്രമെന്ന് യു.ഡി.എഫ്

> **Lead Summary:** **നാദാപുരം:[ **പുറമേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് പൗര സ്വീകരണം എന്ന പേരിൽ എൽ ഡി എഫ് നടത്തുന്ന പരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള തന്ത്രത്തിന്റെ ഭാഗമാണെന്ന് യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്ഷം നൂറു ശതമാനം ഫണ്ട് വിനിയോഗിചെന്ന് പറഞ്ഞു ലഭിച്ച അവാര്ഡിനാണ് സ്വീകരണം ഇടതു മേളയാക്കി നടത്തുന്നത്. എന്നാൽ, അവാർഡ് ലഭിക്കാൻ പറയുന്ന കാരണങ്ങൾ തികച്ചും വ്യാജമാണ്. പ്ലാൻ ഫണ്ടും, തൊഴിലുറപ്പ് ഫണ്ടും നൂറു ശതമാനം വിനിയോഗിച്ചിട്ടില്ല.

## Article Content

**നാദാപുരം:[ **പുറമേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് പൗര സ്വീകരണം എന്ന പേരിൽ എൽ ഡി എഫ് നടത്തുന്ന പരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള തന്ത്രത്തിന്റെ ഭാഗമാണെന്ന് യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്ഷം നൂറു ശതമാനം ഫണ്ട് വിനിയോഗിചെന്ന് പറഞ്ഞു ലഭിച്ച അവാര്ഡിനാണ് സ്വീകരണം ഇടതു മേളയാക്കി നടത്തുന്നത്. എന്നാൽ, അവാർഡ് ലഭിക്കാൻ പറയുന്ന കാരണങ്ങൾ തികച്ചും വ്യാജമാണ്. പ്ലാൻ ഫണ്ടും, തൊഴിലുറപ്പ് ഫണ്ടും നൂറു ശതമാനം വിനിയോഗിച്ചിട്ടില്ല.

48 പ്രവർത്തികൾ സ്പിൽ ഓവർ ആയിരിക്കുകയാണ്. വിവിധ വാർഡുകളിലായി ആറു അംഗൻ വാദികൾക്ക് കെട്ടിടം പണിയാനുണ്ട്. ജലജീവൻ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം പോലും തുടങ്ങിയില്ല. പത്തു വർഷം മുമ്പ് 1. 68 കോടി വകയിരുത്തിയ ഷോപ്പിംഗ് കോംപ്ലക്സ് ആൻഡ് ടാക്സി സ്റ്റാൻഡ് പ്രവൃത്തി ഇതുവരെയായി ആരംഭിച്ചിട്ടില്ല. 14 ലക്ഷം മുടക്കി മാലിന്യ സംസകരണത്തിന് എന്ന പേരിൽ വാങ്ങിയ സ്ഥലം വെറുതെ കിടക്കുകയാണ്. അതി ദരിദ്രർക്ക് മാത്രം വീട് അനുവദിച്ചിട്ടും ലൈഫ് പദ്ധതി പൂർണമായെന്ന് പറഞ്ഞു ജനങ്ങളെ തെറ്റി ധരിപ്പിക്കുക യാണ്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തേ അംഗീകൃത ലിസ്റ്റ് പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിലോ ഓൺ ഫണ്ട് ഉപയോഗിചോ ഒരു റോഡ് പോലും നിർമ്മിച്ചിട്ടില്ല. കായിക മേഖലയിൽ പഞ്ചായത്ത് വട്ട പൂജ്യമാണ്. പാർട്ടി പ്രവർത്തകരെ പഞ്ചായത്തിന് കിഴിലുള്ള വിവിധ ഓഫീസുകളിൽ താത്കാലിക ജീവനക്കാരാക്കി ഫണ്ട് ദുർവിനിയോഗം ചെയ്യുകയാണ്.ഏറെ കൊട്ടിഘോഷിച്ചു ഉദ്‌ഘാടനം ചെയ്ത മൊബൈൽ ക്ലിനിക്കിൽ ജീവനക്കാരും വാഹനവും ഇല്ല.

ഭരണ രംഗത്ത് പരാജയപ്പെട്ട പുറമേരിയിലെ ഇടതു ഭരണ സമിതിക്കെതിരെ ശക്തമായ ജന വികാരം നിലനിൽക്കെ അതിൽ നിന്ന് ശദ്ധ തിരിക്കാനാണ് പുതിയ പ്രചാരണമെന്നും യു ഡി എഫ് കുറ്റപ്പെടുത്തി. സ്വീകരണ ചടങ്ങിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുമെന്നും വരും നാളുകളിൽ ഭരണ സമിതിക്കെതിരെ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ സജീവൻ, കെ മുഹമ്മദ് സാലി, പി അജിത്ത്, എ പി മുനീർ, മുഹമ്മദ് പുറമേരി, ഷംസു മഠത്തിൽ , കെ എം സമീർ,, പി ശ്രീലത എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121337/round-zero-the-udf-said-that-the-welcome-to-the-panchayat-governing-council-is-a-trick-to-throw-dust-in-the-eyes-of-the-people)