---
title: "കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് അധികൃതർ സജീവമായി രംഗത്ത്"
english_title: "Water Dam in Kalachi Town; Public works authorities are active"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121348/water-dam-in-kalachi-town-public-works-authorities-are-active"
published_at: "2023-06-10T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64848697807a0_kallchi_1.jpg"
keywords: []
---

# കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട്; പൊതുമരാമത്ത് അധികൃതർ സജീവമായി രംഗത്ത്

> **Lead Summary:** **നാദാപുരം :** **[** സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് നീക്കൽ പൊതുമരാമത്ത് അധികൃതർ സജീവമായി രംഗത്ത്. ചെറിയ മഴ പെയ്താൽ പോലും പുഴയായ് മാറുന്ന കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അർധരാത്രിയിലും, കോരിച്ചൊരിയുന്ന മഴയത്തും പൊതുമരാമത്ത് അധികൃതർ കിണഞ്ഞു ശ്രമിക്കുകയാണ്.

## Article Content

**നാദാപുരം :** **[** സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് നീക്കൽ പൊതുമരാമത്ത് അധികൃതർ സജീവമായി രംഗത്ത്. ചെറിയ മഴ പെയ്താൽ പോലും പുഴയായ് മാറുന്ന കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അർധരാത്രിയിലും, കോരിച്ചൊരിയുന്ന മഴയത്തും പൊതുമരാമത്ത് അധികൃതർ കിണഞ്ഞു ശ്രമിക്കുകയാണ്.

വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറം തള്ളുന്ന പ്ലാസ്റ്റിക് സഞ്ചികെട്ടുകളും, പ്ലാസ്റ്റിക്ക് ബോട്ടിലുകളും ഓവുചാലിൽ നിറഞ്ഞതാണ് വെള്ളം ഒഴുക്കിപ്പോകാതിരിക്കാൻ കാരണം.

അർധരാത്രിയിലും പൊതുമരാമത്ത് ഉദ്യോഗസ്ഥരായ അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മൺ ,അസി.എഞ്ചിനീയർ നളിൻ കുമാർ ,ഓവർസിയർ ശരണ്യ എന്നിവരുടെ നേതൃത്യത്തിലാണ് തൊഴിലാളികൾ ജെസിബി ഉപയോഗിച്ച് ഓവുചാൽ ശുചീകരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121348/water-dam-in-kalachi-town-public-works-authorities-are-active)