---
title: "മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ"
english_title: "Medical Laboratory Owners Association district convention tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121353/medical-laboratory-owners-association-district-convention-tomorrow"
published_at: "2023-06-10T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648489ce27fc7_medical.jpg"
keywords: []
---

# മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

> **Lead Summary:** **നാദാപുരം: [ **മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വച്ച് നടക്കും.രാവിലെ 9 മണിക്ക് തുടങ്ങുന്ന പരിപാടി ഉച്ചയ്ക്ക് അവസാനിക്കും.

## Article Content

**നാദാപുരം: [ **മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വച്ച് നടക്കും.രാവിലെ 9 മണിക്ക് തുടങ്ങുന്ന പരിപാടി ഉച്ചയ്ക്ക് അവസാനിക്കും.

കൺവെൻഷൻ സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി പുഴുക്കൂല്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രജീഷ് കുമാർ പങ്കെടുക്കും. ”കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ബില്ല് വിശദീകരണവും സംശയ നിവാകരണവും” എന്ന വിഷയത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് വി തോമസ് സംസാരിക്കും.

ഡോ അരുണ്‍ജ്യോതിഷ്, ഷൈജു ആന്‍റണി, ജമാലുദ്ദീന്‍ എ കെ , ബിജോയ് വി തോമസ്, അബ്ദുള്‍ മുനീര്‍ എം ടി പി, രജീഷ് വാഴക്കാട്, പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121353/medical-laboratory-owners-association-district-convention-tomorrow)