---
title: "വേദിക അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും"
english_title: "Vedika Appreciation Session and Career Guidance Class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121635/vedika-appreciation-session-and-career-guidance-class"
published_at: "2023-06-11T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648602349145d_class.jpg"
keywords: []
---

# വേദിക അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും

> **Lead Summary:** **വളയം**: **[** വേദിക ഗ്രന്ഥാലയം മാരാംകണ്ടിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. പരിപാടിയിൽ വച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി കൈവരിച്ച വളയം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനെയും സംസ്ഥാനത്തെ മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം നേടിയ പ്രണവം ക്ലബ്ബിനെയും അനുമോദിച്ചു.

## Article Content

**വളയം**: **[** വേദിക ഗ്രന്ഥാലയം മാരാംകണ്ടിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. പരിപാടിയിൽ വച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി കൈവരിച്ച വളയം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനെയും സംസ്ഥാനത്തെ മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം നേടിയ പ്രണവം ക്ലബ്ബിനെയും അനുമോദിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും അനുമോദിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം കെ അശോകൻ മാസ്റ്റർ, കെ വിനോദൻ, ഇ കെ സുനിൽ, വി ബിജു, പി പി അനിൽ, പി സി ഷാജി ശ്യംജ ചന്ദ്രൻ, സരിത രമേശ്‌ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രമുഖ ട്രെയിനറായ കെ സി മജീദ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121635/vedika-appreciation-session-and-career-guidance-class)