---
title: "നാദാപുരം സഹകരണ ബേങ്ക് കുമ്മങ്കോട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു"
english_title: "Nadapuram Co-operative Bank inaugurated Kummankot branch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121788/nadapuram-co-operative-bank-inaugurated-kummankot-branch"
published_at: "2023-06-12T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486e4d6f06fd_bank_1.jpg"
keywords: []
---

# നാദാപുരം സഹകരണ ബേങ്ക് കുമ്മങ്കോട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:** [** ** ] നാദാപുരം സർവീസ് സഹകരണ ബേങ്കിൻ്റെ ആറാമത് ശാഖ കുമ്മങ്കോട് പൊതുമരാമത്ത് - ടുറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** [** ** ] നാദാപുരം സർവീസ് സഹകരണ ബേങ്കിൻ്റെ ആറാമത് ശാഖ കുമ്മങ്കോട് പൊതുമരാമത്ത് - ടുറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ചെണ്ടവാദ്യത്തിൻ്റെ അകമ്പടിയോടെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും, സഹകാരികളും മന്ത്രിയെ ടൗണിൽ നിന്നും ഉദ്ഘാടന സ്ഥലത്തേക്ക് ആനയിച്ചു.

പരിപാടിയിൽ ഇ.കെ.വിജയൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. വടകര സഹകരണ അസി. രജിസ്ട്രാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ, സഹകാരികൾ, ജനപ്രതിനിധികൾ, രാഷട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121788/nadapuram-co-operative-bank-inaugurated-kummankot-branch)