---
title: "കണ്ടും പറഞ്ഞും  അറിഞ്ഞും ; പ്രകൃതിപാഠങ്ങൾ ഓർമ്മപ്പെടുത്തി അമൃതാനുഭവം   "
english_title: "By seeing and saying and knowing; Amrit experience by recalling the lessons of nature"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121842/by-seeing-and-saying-and-knowing-amrit-experience-by-recalling-the-lessons-of-nature"
published_at: "2023-06-12T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64871b8470371_nadeel_1.jpg"
keywords: []
---

# കണ്ടും പറഞ്ഞും  അറിഞ്ഞും ; പ്രകൃതിപാഠങ്ങൾ ഓർമ്മപ്പെടുത്തി അമൃതാനുഭവം   

> **Lead Summary:** **നാദാപുരം : [** എടച്ചേരി ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററും നരിക്കുന്ന് യു.പി സ്കൂൾ എടച്ചേരിയും സംയുക്തമായി അമൃതാനുഭവം ( കണ്ടും പറഞ്ഞും അറിഞ്ഞും) പരിപാടി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : [** എടച്ചേരി ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററും നരിക്കുന്ന് യു.പി സ്കൂൾ എടച്ചേരിയും സംയുക്തമായി അമൃതാനുഭവം ( കണ്ടും പറഞ്ഞും അറിഞ്ഞും) പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി ഔഷധ ആരോഗ്യ ക്വിസ്, ആയുർ ക്ലബ്‌ ഉദ്ഘാടനവും ഔഷധസസ്യപരിചയം, പരിസ്ഥിതി ദിന പ്രതിജ്ഞ, ഔഷധ സസ്യ വിതരണവും നടീലും  നടത്തി.

എടച്ചേരി ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ: നൗഷാദ് പി ആയുർക്ലബ് ഉദ്ഘാടനം നിർവഹിച്ചു. ഡോ.ജി ഗീതു ഔഷധ സസ്യ പരിചയം എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.

ഹെഡ് മാസ്റ്റർ സത്യൻ പാറോൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എം സൗരവ് സ്വാഗതവും ഇ വി ഇല്യാസ് ആശംസയും പറഞ്ഞു. പരിപാടിയിൽ 65 ഓളം കുട്ടികൾ പങ്കെടുത്തു. സുരഭില, ഡോ:ഷഹാന, ഡോ:ഖദീജ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121842/by-seeing-and-saying-and-knowing-amrit-experience-by-recalling-the-lessons-of-nature)