---
title: "ചെക്യാട് സഹകരണ ബാങ്ക് ജാതിയേരി ബ്രാഞ്ച് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Chekyad Co-operative Bank Jathieri Branch inaugurated the new building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121877/chekyad-co-operative-bank-jathieri-branch-inaugurated-the-new-building"
published_at: "2023-06-12T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64873b22302af_bank__pic.jpg"
keywords: []
---

# ചെക്യാട് സഹകരണ ബാങ്ക് ജാതിയേരി ബ്രാഞ്ച് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [ **ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ജാതിയേരി ശാഖ പുതിയ കെട്ടിടോൽഘടനം കേരളാ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇ കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സഹകരണസംഘം അസി. റജിസ്റ്റാർ ജനറൽ വടകര പി ഷിജു നിക്ഷേപം സ്വീകരിച്ചു.

## Article Content

**നാദാപുരം: [ **ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ജാതിയേരി ശാഖ പുതിയ കെട്ടിടോൽഘടനം കേരളാ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇ കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സഹകരണസംഘം അസി. റജിസ്റ്റാർ ജനറൽ വടകര പി ഷിജു നിക്ഷേപം സ്വീകരിച്ചു.

ബാങ്ക് സെക്രട്ടറി കെ സനീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും കൺകരന്റ് ആഡിറ്റർ റാണി മോൾ മെമ്പർ മാർക്കുള്ള റിസ്ക് ഫണ്ട് വിതരണം ചെയ്തു. ചെക്യാട് പഞ്ചായത്തിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എൽ സി , പ്ലസ്റ്റു വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം ബാങ്ക് പ്രസിഡന്റ് എം കുഞ്ഞിരാമൻ നിർവ്വഹിച്ചു.

ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം , , നജുമ സി വി എം , സി എച്ച് നജുമ ബീവി ,റംല കുട്ട്യാപ്പണ്ടി , സുബൈർ പാറേമ്മൽ , പി കെ ഖാലിദ് മാസ്റ്റർ, റഫീഖ് കുനിയിൽ , എൻ കെ കുഞ്ഞികേളു , രവീഷ് വളയം , പി പി ചാത്തു, വി കെ ഭാസ്കരൻ , അഹമ്മദ് കുറുവയിൽ , മോഹൻ പാറക്കടവ്, തയ്യിൽ ശ്രീധരൻ , എൻ കുമാരൻ , കെ സ്മിത, പി ബിനു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121877/chekyad-co-operative-bank-jathieri-branch-inaugurated-the-new-building)