---
title: "ഓർമ്മ പുതുക്കി; വിഷ്ണുമംഗലം പി.കെ ആർ സ്മാരകലാ സമിതിക്ക് പുതിയ സാരഥികൾ"
english_title: "Memory refreshes; Vishnumangalam P.K.R Samarkala Samiti has new drivers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122048/memory-refreshes-vishnumangalam-pkr-samarkala-samiti-has-new-drivers"
published_at: "2023-06-13T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64882a6002807_vishnu_pic.jpg"
keywords: []
---

# ഓർമ്മ പുതുക്കി; വിഷ്ണുമംഗലം പി.കെ ആർ സ്മാരകലാ സമിതിക്ക് പുതിയ സാരഥികൾ

> **Lead Summary:** **നാദാപുരം:[ ** വിഷ്ണുമംഗലം പി.കെ ആർ സ്മാരകലാ സമിതിയുടെ നേതൃത്വത്തിൽ പി.കെ രാഘവൻ അനുസ്മരണവും വാർഷിക ജനറൽ ബോഡിയും നടന്നു. വിഷ്ണുമംഗലത്ത് നടന്ന അനുസ്മരണ യോഗം കെ പി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെവി രാജേഷ് അധ്യക്ഷനായി.

## Article Content

**നാദാപുരം:[ ** വിഷ്ണുമംഗലം പി.കെ ആർ സ്മാരകലാ സമിതിയുടെ നേതൃത്വത്തിൽ പി.കെ രാഘവൻ അനുസ്മരണവും വാർഷിക ജനറൽ ബോഡിയും നടന്നു. വിഷ്ണുമംഗലത്ത് നടന്ന അനുസ്മരണ യോഗം കെ പി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെവി രാജേഷ് അധ്യക്ഷനായി.

വാർഡ് മെമ്പർ വി പി കുഞ്ഞിരാമൻ, കെ ബാലകൃഷണൻ, സി രാജൻ, എ എം രാഘവൻ, കെ സതീശൻ എന്നിവർ സംസാരിച്ചു. കെ പി ചന്ദ്രൻ സ്വാഗതം പറഞ്ഞു.

പിന്നീട് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കലാസമിതി പ്രസിഡണ്ടായി വടക്കയിൽ വിനുവിനെയും സിക്രട്ടറി ആയി കെ എം സജിത്തിനെയും വൈ: പ്രസിഡണ്ടായി കെവി രാജേഷും ജോ: സെക്രട്ടറി എം രതീഷും ഖജാൻജ്ജി ആയി നിഷാദിനെയും കെ സതീശൻ. സി ടി വിജിത്ത് എന്നിവരെ ഓഡിറ്റർമാരായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122048/memory-refreshes-vishnumangalam-pkr-samarkala-samiti-has-new-drivers)