---
title: "നാട്ടുകാരുടെ ജാഗ്രത; വളയത്ത് വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടം ഒഴിവായി"
english_title: "The vigilance of the natives; The danger of a broken power line in the ring was averted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122051/the-vigilance-of-the-natives-the-danger-of-a-broken-power-line-in-the-ring-was-averted"
published_at: "2023-06-13T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64882dc832839_line_1.jpg"
keywords: []
---

# നാട്ടുകാരുടെ ജാഗ്രത; വളയത്ത് വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടം ഒഴിവായി

> **Lead Summary:** **വളയം**: **[** റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണപ്പോൾ നാട്ടുകാർ കാണിച്ച ജാഗ്രതയിൽ വലിയ അപകടം ഒഴിവായി. വളയം ഒന്നാം വാർഡിലെ നവധ്വനി ക്ലബിന് മുൻവശത്തെ റോഡിലാണ് ഉണങ്ങിയ മരം മുറിഞ്ഞ് വൈദ്യുതി ലൈനിൽ വീണത്.

## Article Content

**വളയം**: **[** റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണപ്പോൾ നാട്ടുകാർ കാണിച്ച ജാഗ്രതയിൽ വലിയ അപകടം ഒഴിവായി. വളയം ഒന്നാം വാർഡിലെ നവധ്വനി ക്ലബിന് മുൻവശത്തെ റോഡിലാണ് ഉണങ്ങിയ മരം മുറിഞ്ഞ് വൈദ്യുതി ലൈനിൽ വീണത്.

ത്രീ ഫെയിസ് ലൈനിലെ രണ്ട് ഫെയിസ് ലൈനുകൾ പൊട്ടി റോഡിലേക്ക് പതിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം.

വൈദ്യുതി ലൈനുകൾ കൂട്ടിയുരസി ഉണ്ടായ പൊട്ടിത്തെറിയും തീപ്പൊരിയും സമീപവാസികളുടെ ശ്രദ്ധയിപ്പെട്ടു. വൈദ്യുതി കമ്പി അറ്റ് തൂങ്ങി റോഡിൽ വീണിട്ടും വൈദ്യുതി നിലച്ചില്ല.

നിരവധി പേർ കാൽനടയായി സഞ്ചരിക്കുകയും വാഹനങ്ങൾ കടന്നു പോകുകയും ചെയ്യുന്ന വഴിയിലാണ് വൈദ്യുതി പ്രവഹിച്ച കമ്പി കിടന്നത്.

നവധ്വനി ക്ലബ് പ്രവർത്തകർ കെ.എസ്.ഇ.ബി പാറക്കടവ് സെക്ഷൻ ഓഫീസിലും വൈദ്യുതി വകുപ്പിൻ്റെ എമർജൻസി നമ്പറിലും വിവരം അറിയിച്ചു. പതിനൊന്നരയോടെ ജീവനക്കാർ എത്തി പരിശോധിക്കുമ്പോഴും ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നു.

റോഡിനിരുഭാഗത്തും നാട്ടുകാർ കാവൽ നിന്നു. പിന്നീട് വണ്ണാർ കണ്ടിയിലെ ട്രാൻഫോർമറിൽ നിന്ന് ഈ ഭാഗത്തേക്കുള്ള വൈദ്യുതി പൂർണമായും വിശ് ചേദിച്ചു. ഇന്ന് രാവിലെയാണ് അറ്റകുറ്റപണി പൂർത്തിയാക്കി വൈദ്യുതി വിതരണം പുന: സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122051/the-vigilance-of-the-natives-the-danger-of-a-broken-power-line-in-the-ring-was-averted)