---
title: "ഭൂമിയില്ലെങ്കിൽ റോഡ് ഉണ്ടാകില്ല; ചേലക്കാട് - വില്യാപ്പള്ളി -വടകര റോഡ് വിഷയത്തിൽ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ"
english_title: "Without land there is no road; KIFB Chief Executive Officer on Chelakad - Vilyapally - Vadakara road issue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122237/without-land-there-is-no-road-kifb-chief-executive-officer-on-chelakad-vilyapally-vadakara-road-issue"
published_at: "2023-06-14T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64894ffaf2000_officer.jpg"
keywords: []
---

# ഭൂമിയില്ലെങ്കിൽ റോഡ് ഉണ്ടാകില്ല; ചേലക്കാട് - വില്യാപ്പള്ളി -വടകര റോഡ് വിഷയത്തിൽ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

> **Lead Summary:** **നാദാപുരം: [ **സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ ചേലക്കാട് - വില്യാപ്പള്ളി -വടകര റോഡ് പ്രവൃത്തി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂയെന്ന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ എം എബ്രഹാം ഐഎഎസ് അറിയിച്ചു.

## Article Content

**നാദാപുരം: [ **സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ ചേലക്കാട് - വില്യാപ്പള്ളി -വടകര റോഡ് പ്രവൃത്തി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂയെന്ന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ എം എബ്രഹാം ഐഎഎസ് അറിയിച്ചു.

കിഫ്ബി പദ്ധതികൾ സംബന്ധിച്ച അവലോകനയോഗം തിരുവനന്തപുരം കിഫ്ബി ഓഫീസിൽ നടന്നു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ എം എബ്രഹാം ഐഎഎസ് ന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തതായുംകെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

ചേലക്കാട് - വില്യാപ്പള്ളി - വടകര റോഡ് പ്രവർത്തിക്ക് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളതിനാൽ, പ്രവൃത്തി നടപ്പിലാക്കുന്നതിന് എല്ലാ ഭൂവുടമകളും സഹകരിക്കണമെന്ന് ഈ അവസരത്തിൽ എംഎൽഎ അഭ്യർത്ഥിച്ചു. ഭൂമി വിട്ടു കിട്ടാത്തത് കാരണം പദ്ധതി നഷ്ടപ്പെട്ടാൽ , വിദൂരഭാവിയിൽ പോലും ലഭിക്കാൻ സാധ്യത വളരെ കുറവാണ്.

മറ്റു പല റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയരുമ്പോൾ ,ആവശ്യത്തിനുള്ള പണം അനുവദിച്ചിട്ടുള്ള ഈയൊരു പ്രധാനപ്പെട്ട റോഡ് നിലവിലെ അവസ്ഥയിൽ നിൽക്കുന്നത് വളരെയധികം പ്രയാസകരമായ കാര്യമാണ്.

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചു മാറ്റുന്ന മതിലുകളും , കടമുറിയുടെ ഭാഗങ്ങളും പുനരുപയോഗിക്കാൻ തരത്തിൽ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണ്.

എല്ലാ ഉടമകളും ഭൂമി വിട്ടു നൽകിയാൽ ഈ വർഷം തന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും. പ്രിയപ്പെട്ടവർ ഈ അഭ്യർത്ഥന മാനിച്ച് റോഡ് പ്രവർത്തി നടപ്പിലാക്കുന്നതിന് ഒപ്പം ഉണ്ടാകണമെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122237/without-land-there-is-no-road-kifb-chief-executive-officer-on-chelakad-vilyapally-vadakara-road-issue)