---
title: "മുസ്ലിം ലീഗ് ഫേസ് ടു ഫേസ് ; വാർഡ് തല നേതൃസംഗമങ്ങൾക്ക് തുടക്കം"
english_title: "Muslim League Face to Face; Ward level leadership meetings begin"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122400/muslim-league-face-to-face-ward-level-leadership-meetings-begin"
published_at: "2023-06-14T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489e069a6ca1_league.jpg"
keywords: []
---

# മുസ്ലിം ലീഗ് ഫേസ് ടു ഫേസ് ; വാർഡ് തല നേതൃസംഗമങ്ങൾക്ക് തുടക്കം

> **Lead Summary:** **നാദാപുരം :** **[**പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ വാർഡ്തല നേതൃസംഗമങ്ങൾ ആരംഭിച്ചു. സംഘടനാ ശാക്തീകരണത്തിനും ഗ്രാമ പഞ്ചായത്ത്‌ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്നതിനും വികസന കാര്യങ്ങളിലെ ജനകീയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമായാണ് വാർഡുതല നേതൃ സംഗമങ്ങൾ നടത്താൻ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചത്‌ .

## Article Content

**നാദാപുരം :** **[**പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ വാർഡ്തല നേതൃസംഗമങ്ങൾ ആരംഭിച്ചു. സംഘടനാ ശാക്തീകരണത്തിനും ഗ്രാമ പഞ്ചായത്ത്‌ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്നതിനും വികസന കാര്യങ്ങളിലെ ജനകീയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമായാണ് വാർഡുതല നേതൃ സംഗമങ്ങൾ നടത്താൻ പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചത്‌ .

വാർഡ് ഭാരവാഹികൾ പഞ്ചായത്ത്‌ കൗൺസിലർമാർ, മുതിർന്ന നേതാക്കൾ, പോഷക സംഘടനാ ഭാരവാഹികൾ, പഞ്ചായത്ത്‌ ഭാരവാഹികൾ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഗ്രാമ പഞ്ചായത്ത്‌ അംഗം എന്നിവരാണ്. സംഗമങ്ങളിൽ പങ്കെടുക്കുന്നത്‌. സംഗമത്തിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ഇരുപതാം വാർഡിൽ നടന്നു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ്‌ ഉദ്ഘാടനം ചെയ്തു. കണ്ണോത്ത് കുഞ്ഞാലി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എടത്തിൽ നിസാർ ആമുഖ ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ചർച്ചകൾ ക്രോഡീകരിച്ചു സംസാരിച്ചു.

പഞ്ചായത്ത് ഭാരവാഹികളായ കണേ ക്കൽ അബ്ബാസ്, ഇ.കുഞ്ഞാലി, ടി.കെ. റഫീഖ് , വാർഡ് പ്രതിനിധികളായ പടിഞ്ഞാറയിൽ ഇബ്രാഹിം, സി.വി. ഖാലിദ്, ഹമീദ് പറമ്പത്ത്, വി.എ. നിയാസ്, അർഷാദ് എം, മമ്മു പടിഞ്ഞാറയിൽ, ജാഫർ വി , നിസാർ സി.കെ, അബ്ദുറഹ്മാൻ പടിഞ്ഞാറയിൽ ചർച്ചയിൽ പങ്കെടുത്തു. ഖാസിം കുന്നുമ്മൽ സ്വാഗതവും വി.എ അഷ്റഫ് ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122400/muslim-league-face-to-face-ward-level-leadership-meetings-begin)