---
title: "ആസ്ഥാന മന്ദിരം; പ്രഥമ ഫണ്ട് നാദാപുരത്തുനിന്ന്"
english_title: "headquarters building; First fund from Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122506/headquarters-building-first-fund-from-nadapuram"
published_at: "2023-06-15T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aacd9929e1_fund.jpg"
keywords: []
---

# ആസ്ഥാന മന്ദിരം; പ്രഥമ ഫണ്ട് നാദാപുരത്തുനിന്ന്

> **Lead Summary:** **നാദാപുരം:** **[ ** തലസ്ഥാന നഗരിയായ ന്യൂ ഡൽഹിയിൽ നിർമ്മാണത്തിനൊരുങ്ങുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിര ഫണ്ട് ശേഖരണത്തിന് നാദാപുരത്ത് നിന്ന് തുടക്കമായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപക നേതാവായ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നാമധേയത്തിലാണ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്.

## Article Content

**നാദാപുരം:** **[ ** തലസ്ഥാന നഗരിയായ ന്യൂ ഡൽഹിയിൽ നിർമ്മാണത്തിനൊരുങ്ങുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിര ഫണ്ട് ശേഖരണത്തിന് നാദാപുരത്ത് നിന്ന് തുടക്കമായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപക നേതാവായ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നാമധേയത്തിലാണ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്.

കഴിഞ്ഞ മാർച്ച് മാസം പത്താം തീയതിയായിരുന്നു മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണശഭളമായി ചെന്നൈയിലെ രാജാജി ഹാളിൽ വച്ച് നടന്നത്. സാങ്കേതികമായി ജൂലായ് മാസം ഒന്നാം തീയതി മുതലാണ് ഫണ്ട് ശേഖരണം ആരംഭിക്കുന്നതെങ്കിലും, യാദൃശ്ചികമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നാദാപുരത്തെ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോഴാണ് പ്രഥമ ഫണ്ടിന് വഴിയൊരുങ്ങിയത്.

ഉമ്മുൽ ഖുവൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഏരത്ത് അബൂബക്കർ ഹാജിയുടെ മകൻ ഷംഷാദിന്റെ നിക്കാഹിന് നേതൃത്വം നൽകാനാണ് തങ്ങൾ നാദാപുരത്ത് എത്തിയത്. നിക്കാഹ് കഴിഞ്ഞയുടനെ അബൂബക്കർ ഹാജി തങ്ങളോട് കാര്യം പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ നാദാപുരത്ത് നിന്ന് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിനായുള്ള ആദ്യ ഫണ്ട് ലഭിക്കുകയുണ്ടായി.

ഔദ്യോഗികമായി ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം ആരംഭിക്കുന്നത് ജൂലൈ ഒന്നാം തിയ്യതിയാണ്. അന്നേ ദിവസത്തേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പേരിൽ എഴുതി മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കളുടെ സാന്നിധ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122506/headquarters-building-first-fund-from-nadapuram)