---
title: "പുതിയ സാരഥികൾ; പി.രാജൻ മാസ്റ്റർ നാദാപുരം സഹകരണ ബേങ്ക് പ്രസിഡന്റ് "
english_title: "New drivers: P. Rajan Master Nadapuram Cooperative Bank President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122621/new-drivers-p-rajan-master-nadapuram-cooperative-bank-president"
published_at: "2023-06-15T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b19e3610f8_president_pic.jpg"
keywords: []
---

# പുതിയ സാരഥികൾ; പി.രാജൻ മാസ്റ്റർ നാദാപുരം സഹകരണ ബേങ്ക് പ്രസിഡന്റ് 

> **Lead Summary:** **നാദാപുരം: [ **നാദാപുരം സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റായി പി.രാജൻ മാസ്റ്ററെ തെരഞ്ഞെടുത്തു. റിട്ട. അധ്യാപകനും ശാസത്ര സാഹിത്യ പരിഷത്ത് നേതവുമാണ് രാജൻ . വൈസ് പ്രസിഡന്റായി കേരള ബേങ്ക് റിട്ട. ബ്രാഞ്ച് മാനേജർ പി.കെ ശിവദാസനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

## Article Content

**നാദാപുരം: [ **നാദാപുരം സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റായി പി.രാജൻ മാസ്റ്ററെ തെരഞ്ഞെടുത്തു. റിട്ട. അധ്യാപകനും ശാസത്ര സാഹിത്യ പരിഷത്ത് നേതവുമാണ് രാജൻ . വൈസ് പ്രസിഡന്റായി കേരള ബേങ്ക് റിട്ട. ബ്രാഞ്ച് മാനേജർ പി.കെ ശിവദാസനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

ഡയറക്ടർമാരായി കരിമ്പിൽ ദിവാകരൻ, പി. ചാത്തു, പി.അനിൽ കുമാർ, ഇ.കെ ശോഭ, ഇവി ശാന്ത, വി.കെ വനജ, ഷിംന.കെ. ,എരത്ത് ജാഫർ, ടി.രാജൻ എന്നിവരേയും തെരഞ്ഞെടുത്തു.റിട്ടേണിങ്ങ് ഓഫീസർ സഹകരണ വകുപ്പ് ഇൻസ്പക്ടർ എം.പി റീത്ത തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ഭരണ സമിതിയിൽ നിന്നും പിരിഞ്ഞ് പോകുന്ന പ്രസിഡണ്ട് കെ.പി കുമാരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.വി ഗോപാലൻ, ഡയറക്ടർമാരായ എം.ബിന്ദു, കെ.വി നാസർ, എ ബാബു എന്നിവർക്ക് ബേങ്ക് ഹാളിൽയാത്രയയപ്പ് നൽകി സഹകരണ വകുപ്പ് ഇൻസ്പെക്ടർ എം.പി റീത്ത ഉദ്ഘാടനം ചെയ്തു.

പി. ചാത്തു, കരിമ്പിൽ ദിവാകരൻ, പി.കെ മഹിജ, എ.സുരേഷ് ബാബു, കെ.ബാലകൃഷ്ണൻ ഇ.പി അപ്പുണ്ണി, കെ.കെ അനിൽ ,പി.അനിൽകുമാർ എന്നിവർ സംസാരിച്ചു പി.രാജൻ അദ്ധ്യക്ഷനായി. ബേങ്ക് സെക്രട്ടറി എ.മോഹൻദാസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122621/new-drivers-p-rajan-master-nadapuram-cooperative-bank-president)