---
title: "ലയൺസ് കൈതാങ്ങ്; കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് കണ്ണട വിതരണം ചെയ്തു"
english_title: "Spectacles were distributed to visually impaired children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12268/spectacles-were-distributed-to-visually-impaired-children"
published_at: "2021-11-23T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c53add30e6_lions club.jpg"
keywords: []
---

# ലയൺസ് കൈതാങ്ങ്; കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് കണ്ണട വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം **: നാദാപുരം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ തൂണേരി കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു.

## Article Content

**നാദാപുരം **: നാദാപുരം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ തൂണേരി കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു.

ഏഴ് പഞ്ചായത്തിലുള്ള കാഴ്ച പരിമിതിയുള്ള കുട്ടികൾക്കാണ് കണ്ണട വിതരണം ചെയ്തത്. ഇതിനോടനുബന്ധിച്ച് ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ തുന്നേരി ബി.പി.സി .പി.പി. മനോജിൻ്റെ അദ്ധ്യക്ഷതയിൽ നാദാപുരം എം.എൽ.എ ഇ.കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ്, ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ, പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജ്യോതിലക്ഷി , എച്ച്.എം. ഫോറം കൺവീനർ എ.റഹിം, ഹൈസ്ക്കൂൾ എച്ച് എം. ഫോറം കൺവീനർ ഉസ്മാൻ സർ, തൂണേരി ബി.ആർ.സി ടെയിനർ മാരായ നാസർ ആലക്കൽ, എ.കെ. സന്ധ്യ, സി.ആർ.സി.സി അനിൽ മാസ്റ്റർ, ലയൺസ് ക്ലബ്ബ് ട്രഷറർ ബിജിത്ത് എന്നിവർ സംസാരിച്ചു.

ലയൺസ് ക്ലബ്ബിന്റെ ഡിസ്ടിക് ട് ചെയർ പേഴ്സൺ പി. ദാമോദരൻ സ്വാഗതവും ലയൺസ് ക്ലബ്ബ് സെക്രട്ടറി നിഷാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12268/spectacles-were-distributed-to-visually-impaired-children)