---
title: "ഹെൽത്ത് വെൽനെസ്സ്  സെൻ്റർ  പ്രഖ്യാപനവും ഔഷധസസ്യ ഉദ്യാന ഉദ്ഘാടനവും നടന്നു "
english_title: "The Health Wellness Center was announced and the herb garden was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12276/the-health-wellness-center-was-announced-and-the-herb-garden-was-inaugurated"
published_at: "2021-11-23T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c5d4518c79_ek.jpg"
keywords: []
---

# ഹെൽത്ത് വെൽനെസ്സ്  സെൻ്റർ  പ്രഖ്യാപനവും ഔഷധസസ്യ ഉദ്യാന ഉദ്ഘാടനവും നടന്നു 

> **Lead Summary:** **നാദാപുരം:** നാഷണൽ ആയുഷ്മിഷൻ്റെയും സർക്കാറിൻെറയും സംയുക്താഭിമുഖ്യത്തിൽ തൂണേരി ഗവ. ഹോമിയോ ഡിസ്പെൻസറി ഹെൽത്ത് വെൽനെസ്സ് സെൻ്റർ പ്രഖ്യാപനവും ഔഷധസസ്യ ഉദ്യാന ഉദ്ഘാടനവും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**നാദാപുരം:** നാഷണൽ ആയുഷ്മിഷൻ്റെയും സർക്കാറിൻെറയും സംയുക്താഭിമുഖ്യത്തിൽ തൂണേരി ഗവ. ഹോമിയോ ഡിസ്പെൻസറി ഹെൽത്ത് വെൽനെസ്സ് സെൻ്റർ പ്രഖ്യാപനവും ഔഷധസസ്യ ഉദ്യാന ഉദ്ഘാടനവും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.

രോഗ ചികിത്സക്കൊപ്പം നല്ല ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യുകയെന്നതാണ് വെൽനസ്സ് സെൻ്റ്റിൻ്റെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന അധ്യക്ഷയായി.ഡി പി എം ഡോ. അനിന പി ത്യാഗരാജ് പദ്ധതി വിശദീകരിച്ചു.

ഡോ. കവിത പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി.മധുമോഹനൻ, സുധ സത്യൻ, രെജുല നിടുമ്പ്രത്ത് ,വളപ്പിൽ കുഞ്ഞമ്മദ്, ഇ കെ രാജൻ,കെ എം കമല, കവത്ത് രവി, ഡോ. രഞ്ജുല, ഡോ. ഭവ്യ, പി രാമചന്ദ്രൻ, രവി വെള്ളൂർ , വിമൽ കുമാർ, ടി രാമകൃഷ്ണൻ, കെ പി സുധീഷ് എന്നിവർ സംസാരിച്ചു. ടി എൻ രഞ്ചിത്ത് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. എൻ കെ സൗമ്യവതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12276/the-health-wellness-center-was-announced-and-the-herb-garden-was-inaugurated)