---
title: "ജലാശയം മലിനമാക്കി; പിഴ ചുമത്തി പഞ്ചായത്ത്"
english_title: "Contaminated water bodies; Panchayat imposed fine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122830/contaminated-water-bodies-panchayat-imposed-fine"
published_at: "2023-06-16T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c2ed0a6515_panchayath.jpg"
keywords: []
---

# ജലാശയം മലിനമാക്കി; പിഴ ചുമത്തി പഞ്ചായത്ത്

> **Lead Summary:** **വാണിമേൽ :** [****] പഞ്ചായത്ത് അധീനതയിലുള്ള ജലാശയത്തിൽ മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തി. ചേരാനാണ്ടി പുഴയിലും മലയങ്ങട് പ്രദേശത്തും മാലിന്യം തള്ളിയവർക്കെതിരെയാണ് ആരോഗ്യ വിഭാഗം കേസെടുത്തിരിക്കുന്നത്.

## Article Content

**വാണിമേൽ :** [****] പഞ്ചായത്ത് അധീനതയിലുള്ള ജലാശയത്തിൽ മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തി. ചേരാനാണ്ടി പുഴയിലും മലയങ്ങട് പ്രദേശത്തും മാലിന്യം തള്ളിയവർക്കെതിരെയാണ് ആരോഗ്യ വിഭാഗം കേസെടുത്തിരിക്കുന്നത്.

ഒപ്പം മാലിന്യം തള്ളിയ സൂപ്പി ചക്കിട്ടാംകണ്ടി, ജെറി കടത്തലാക്കുംമേൽ എന്നിവരിൽ നിന്ന് 15000 രൂപ പഞ്ചായത്ത് പിഴ ചുമത്തി.

സെക്രെട്ടറി കെ സി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിപിൻ , സിദ്ധിഖ്, അതുൽ, ഷിബിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122830/contaminated-water-bodies-panchayat-imposed-fine)